തിരുവനന്തപുരം: പ്രതിഷേധ സമരങ്ങളെ പിണറായി പോലീസ് ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. സംവിധായകന് അരുണ്‍ ഗോപി പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സമരങ്ങളെ പിണറായി സര്‍ക്കാര്‍ അടിച്ചമര്ത്തുന്നതെങ്ങനെയെന്ന് ജനങ്ങള്‍ക്ക് മനസിലായത്.
‘പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം.. ന്യായമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുകയല്ല പരിഹരിക്കപ്പെടുകയാണ് വേണ്ടത്…’ പോലീസിന്റെ ക്രൂരമര്‍ദ്ദനം പോസ്റ്റ് ചെയ്ത ശേഷം അരുണ്‍ ഗോപി കുറിച്ചു.
അമേരിക്കയില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂരമായ പീഢനത്തിന് വിധേയനായി മരണമടഞ്ഞ ജോര്‍ജ്ജ് ഫ്ലോയിഡിന്റെ ഘാതകരായ പോലീസുദ്യോഗസ്ഥനെയാണ് ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
പിണറായി രായാവിന്റെ പിന്തുണയുണ്ടെന്ന് കരുതി പൊതു സമൂഹത്തിന്റെ നേരേ അധികാരത്തിന്റെ മുഷ്കുമായി വരുന്ന എ കെ ജി സെന്ററില്‍ നിന്നും നിയന്ത്രിക്കപ്പെടുന്ന പോലീസ് ഏമാന്മാരോട് ഒന്നേ പറയാനുളളൂ. നിങ്ങള്‍ക്കേറെ കേട്ടു പരിചയമുള്ള വാചകം. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല യാഗാ ശ്രീകുമാര്‍ ഫേസ്ബുക്കിലെഴുതി.
പോലീസിന്റെ കാടത്തത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: