ന്യൂദല്‍ഹി: സ്ഥിരം നിക്ഷേപങ്ങളുടെ പലിശ കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. തെരഞ്ഞെടുക്കപ്പെട്ട വിവിധ കാലയളവിലുളള നിക്ഷേപങ്ങളുടെ പലിശയാണ് എസ്.ബിഐ കുറച്ചിരിക്കുന്നത്.
പുതിയ നിക്ഷേപങ്ങള്‍ക്കും കാലാവധി പൂര്‍ത്തിയായി പുതുക്കുന്ന നിക്ഷേപങ്ങള്‍ക്കുമാണ് പുതിയ തീരുമാനം ബാധകമാകുക. 50 ബേസിക് പോയന്റിന്റെ കുറവാണ് ബാങ്ക് വരുത്തിയത്. ഏഴു ദിവസം മുതല്‍ 45 ദിവസം കാലാവധിയുളള സ്ഥിരം നിക്ഷേപങ്ങളുടെ പലിശനിരക്ക് 2.90 ശതമാനം ആയിരിക്കം. മുന്‍പ് ഇത് 3.40 ആയിരുന്നു.
ഒരു വര്‍ഷം വരെയുളള നിക്ഷേപങ്ങളുടെ പലിശനിരക്ക് 4.40 ശതമാനമായാണ് കുറച്ചിരിക്കുന്നത്. അഞ്ചു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുളള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.40 ശതമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: