തിരുവനന്തപുരം: നെഞ്ചുവേദനയെന്ന് പറഞ്ഞ് സ്ഥിരമായി ആശുപത്രിയില്‍ എത്തുന്നതിനു പിന്നിലെ സത്യം കണ്ടെത്താന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ആന്‍ജിയോഗ്രാം പരിശോധന നടത്തും. നാളെയാണ് പരിശോധന. സ്വപ്നയുടെ വാര്‍ഡിലുണ്ടായിരുന്ന മുഴുവന്‍ നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമുണ്ട്. ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഒരു ജൂനിയര്‍ നഴ്സിന്റെ ഫോണില്‍ നിന്ന് സ്വപ്ന ആരെയോ വിളിച്ചതായി സൂചന ലഭിച്ച സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്.
മുഴുവന്‍ ജീവനക്കാരുടെയും പേരു വിവരങ്ങള്‍ അന്വേഷണ ഏജന്‍സിക്ക് കൈമാറും. ഇന്നലെയാണ് നെഞ്ച് വേദനയെ തുടര്‍ന്ന് സ്വപ്നയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഈ സമയത്താണ് സ്വപ്ന ആരെയോ ഫോണ്‍ വിളിച്ചതായി വിവരം ലഭിച്ചത്. കഴിഞ്ഞ ദിവസം സ്വപ്നയെ ഡിസ്ചാര്‍ജ് ചെയ്ത് വീണ്ടും വിയ്യൂര്‍ ജയിലിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടത്.
സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനും കെ.ടി.റമീസിനും ഒരേസമയം അസുഖം വന്നതില്‍ അസ്വഭാവികത ആരോപിക്കപ്പെട്ടിരുന്നു. സ്വപ്നയക്ക് വയറ്റിളക്കവും ഛര്‍ദ്ദിയും ആണെങ്കില്‍ റമീസിന് വയറു വേദനയാണ് അസുഖം. കാര്യമായ അസുഖമൊന്നും ഇല്ലാതിരുന്ന ഇരുവരും പെട്ടന്ന അസുഖബാധിതരായതിനു പിന്നില്‍ തട്ടിപ്പുണ്ടെന്നാണ് വാര്‍ത്ത.
മന്ത്രി ജലീലിനെ ചോദ്യം ചെയ്ത സാഹചര്യത്തില്‍ അദ്ദേഹം നല്കുന്ന മൊഴിയുമായി പൊരുത്തപ്പെടുന്ന മൊഴി നല്കാന് പരിശീലിപ്പിക്കാനാണ് സ്വപ്നയേയും റമീസിനേയും ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറു ദിവസത്തെ ചികിത്സയ്ക്കുശേഷം ശനിയാഴ്ചയാണ് സ്വപ്ന ആശുപത്രി വിട്ടത്. ചികിത്സയില്‍ തുടരാന്‍ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തിയതിനെ തുടര്‍ന്നാണ് ഡിസ്ചാര്‍ജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി സ്വപ്നയെ വിയ്യൂര്‍ വനിതാ ജയിലിലേക്കു മാറ്റുകയായിരുന്നു. പിന്നീട് വീണ്ടും നെഞ്ചുവേദയുടെ കാര്യം പറഞ്ഞു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: