ന്യൂദൽഹി : അടുക്കളകളിൽ പാചകത്തിന് കുറഞ്ഞ ചെലവിൽ വൈദ്യുതി എത്തുന്നു. ഇതിനായി പവര്‍ ഫൗണ്ടേഷന്‍ പദ്ധതി രൂപീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ആർ.കെ സിംഗ് അറിയിച്ചു. ഇന്ത്യയുടെ ഭാവി കാര്യങ്ങളിലൊന്നാണ് വെെദ്യുതി. അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും വെെദ്യുതി ഉപയോഗിച്ചായിരിക്കും. ഇത് രാജ്യത്തെ സ്വാശ്രയത്തിൽ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് പാചകത്തിനായി കുറഞ്ഞ നിരക്കില്‍ വെെദ്യുതി എത്തിക്കാന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രധാന്‍മന്ത്രി ആവാസ് യോജന, ഹര്‍ ഘര്‍ ബിജ്ലി തുടങ്ങിയവ പാവപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള പദ്ധതികളായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്‍ ടി പി സി(നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാര്യക്ഷതയ്‌ക്കും പ്രൊഫഷണലിസത്തിലും എന്‍ ടി പി സി അംഗീകരിക്കപ്പെട്ടതാണ്, ബീഹാറില്‍ മാത്രമല്ല രാജ്യത്തിനു മാതൃകയാണ്. ഒരു പൊതുമേഖലസ്ഥാപനത്തെ കുറിച്ച് എല്ലായിപ്പോഴും ചോദ്യങ്ങള്‍ ഉയരുന്നതാണ്.
മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുമായി ഒത്തുനോക്കുമ്പോൾ അതിനേക്കാള്‍ ലാഭത്തിലാണ് എന്‍ ടി പി സി. ഇതിന്റെ വിപുലീകരണം തുടരുമെന്നും പ്രൊഫഷണലിസം, കാര്യക്ഷമത, എന്നിവയില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുമെന്നും ആര്‍ കെ സിംഗ് പറഞ്ഞു. ലോക്ക് ഡൗണ്‍ സമയത്ത് വെെദ്യുതി വിതരണത്തിനായി എന്‍ ടി പി സി നടത്തിയ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: