Categories: Kerala

മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യയുടെ ബാങ്ക് ലോക്കറില്‍ എന്ത്?; ദുരൂഹത; മാനേജരോട് വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്

നേരത്തേ, മകനെതിരെ ആരോപണം ഉയര്‍ന്നതോടെ ക്വാറന്റൈന്‍ ലംഘിച്ച് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവദമായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ ഇ.പി. ജയരാജന്റെ മകന്‍ കൈപ്പറ്റിയന്നതാണ് ആരോപണം. ഇതിനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് മന്ത്രിയുടെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നിരിക്കുന്നത്.

Published by

തിരുവനന്തപുരം:  മന്ത്രി ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയുടെ ബാങ്ക് ലോക്കറിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റ്റേറ്റ് ആവശ്യപ്പെട്ടു. കേരള ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജറോടാണ് ഇ.ഡി വിവരങ്ങള്‍ തേടിയത്. ലോക്കര്‍ ആരംഭിച്ചത്, അവസാനമായി ലോക്കല്‍ തുറന്നത് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.

നേരത്തേ, മകനെതിരെ ആരോപണം ഉയര്‍ന്നതോടെ ക്വാറന്റൈന്‍ ലംഘിച്ച് മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ ബാങ്കിലെത്തി ലോക്കര്‍ തുറന്നത് വിവദമായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരുകോടി രൂപ ഇ.പി. ജയരാജന്റെ മകന്‍ കൈപ്പറ്റിയന്നതാണ് ആരോപണം. ഇതിനെതിരെ പ്രതിഷേധം ഉയരുമ്പോഴാണ് മന്ത്രിയുടെ ഭാര്യ ക്വാറന്റൈന്‍ ലംഘിച്ച് ബാങ്കിലെത്തി ലോക്കര്‍ തുറന്നിരിക്കുന്നത്.  

കഴിഞ്ഞ പത്താം തിയതി നടത്തിയ പരിശോധനയിലാണ് ഇ.പി. ജയരാജനും ഭാര്യ ഇന്ദിരയ്‌ക്കും കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇരുവരും നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഈ കാലവധി അവസാനിക്കാതെ കഴിഞ്ഞ ദിവസം കേരള ബാങ്ക് കണ്ണൂര്‍ ജില്ലാ മെയിന്‍ ബ്രാഞ്ചില്‍ ഇന്ദിര സന്ദര്‍ശിക്കുകയായിരുന്നു. ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ഇവര്‍ ബാങ്കിലെത്തിയത്. അവിടുത്തെ മാനേജര്‍ കൂടിയാണ് ഇവര്‍.  ഇതുമൂലം ബാങ്കിലെ അക്കൗണ്ടന്റ് ഉള്‍പ്പെടെ മൂന്ന് ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി. എന്നാല്‍ നിരീക്ഷണത്തില്‍ ഇരിക്കേ ഇത്രയും തിടുക്കപ്പെട്ട് ബാങ്കിലെത്തി ഇവര്‍ ലോക്കര്‍ തുറന്നതില്‍ ആരോപണം ഉയര്‍ന്നിരുന്നു.  

ഇതിനിടെയാണ്, മന്ത്രിപുത്രന്‍ വ്യവസായമന്ത്രി ഇ.പി. ജയരാന്റെ മകന്‍ ജെയ്‌സണ്‍ കോറാത്ത് ആണെന്ന ബിജെപി ആരോപണം ശരിവയ്‌ക്കുന്ന ചില ചിത്രങ്ങളും പുറത്തുവന്നത്. സ്വപ്‌നയുമായി വളരെ അടുപ്പം തോന്നിക്കുന്ന ഒരു ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിലുള്ള ജെയ്‌സണും സ്വപ്‌നയുമാണെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചാരണം ശക്തമാണ്. അതേസമയം,  സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മന്ത്രിപുത്രന്‍ നടത്തിയ വിരുന്നിന്റെ റിപ്പോര്‍ട്ട് പുറാത്തായിട്ടുണ്ട്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ സ്വപ്നയ്‌ക്ക് നല്‍കിയ ഈ വിരുന്നിന് പിന്നാലെയാണ് ലൈഫ് മിഷന്റെ ഇടനിലക്കാരനായി ജെയ്‌സണ്‍ പ്രവര്‍ത്തിച്ചതെന്നുമാണ് വിവരം. ലൈഫ് മിഷനില്‍ സ്വപ്നാസുരേഷിനൊപ്പം മന്ത്രി പുത്രന്‍ കൂടി കമ്മീഷന്‍ വാങ്ങിയിട്ടുണ്ടെന്ന് ബിജെപി ഇന്നലെ ആരോപിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by