ന്യൂദല്‍ഹി: കൊവിഡിനിടെ കര്‍ശന നിയന്ത്രണങ്ങളോടെ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് ഇന്ന് തുടക്കം. 18 ദിവസം നീളുന്ന സമ്മേളനത്തില്‍ ശനിയും ഞായറുമുള്‍പ്പെടെ സഭ സമ്മേളിക്കും. ഇരുസഭകളിലുമായി രണ്ട് ധനകാര്യ ബില്ലുകളുള്‍പ്പെടെ 47 ബില്ലുകള്‍ പരിഗണനയ്ക്ക് വരും. ദിവസവുംനാല്മണിക്കൂര്വീതമാകും സമ്മേളനം.രാജ്യസഭരാവിലെഒമ്പത്മുതല്ഉച്ചയ്ക്ക്ഒന്നുവരെയും,ലോക്സഭഉച്ചയ്ക്ക്ശേഷംമൂന്നുമുതല്വൈകിട്ട്ഏഴുവരെയും.
കിഴക്കന്‍ ലഡാക്കില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷങ്ങളെപ്പറ്റി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇരുസഭകളിലും പ്രസ്താവന നടത്തിയേക്കും. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും നിലവിലെ സാഹചര്യങ്ങളെയുംക്കുറിച്ച് ആരോഗ്യ മന്ത്രി ഡോ.ഹര്ഷവര്ദ്ധന് ഇരുസഭകളിലും ഇന്ന് പ്രസ്താവന നടത്തും.
17-ാം ലോക്സഭയുടെ നാലാം സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നത്. കാര്‍ഷികോത്പാദന പ്രോത്സാഹന ബില്‍, കര്‍ഷക ശാക്തീകരണസംരക്ഷണ വില സുരക്ഷാ ബില്‍, ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍, ഇന്ത്യന്‍ മെഡിസിന് സെന്‍ട്രല്‍ കൗണ്‍സില്‍ ഭേദഗതി ബില്‍, അവശ്യസാധന ഭേദഗതി ബില്‍, ബാങ്കിങ് റെഗുലേഷന് ഭേദഗതി ബില്‍, മന്ത്രിമാരുടെ ശമ്പള അലവന്‍സ് ഭേദഗതി ബില്‍, ദുരന്ത നിവാരണ ഭേദഗതി ബില്‍ എന്നിവ പരിഗണനയ്ക്ക് വരും.
രാജ്യസഭയുടെ അജണ്ടയില്‍ ആദ്യം മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിക്കും എം.പി. വീരേന്ദ്രകുമാറിനുമടക്കം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്ന ചടങ്ങാണ്. ഇതിന് ശേഷം രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പ്. ജെഡിയു നേതാവ് ഹരിവംശിനെ രണ്ടാം തവണയും രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് എന്‍ഡിഎ നിര്‍ദ്ദേശിക്കും. ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭാംഗവുമായ ജെ.പി. നദ്ദയാണ് അദ്ദേഹത്തെ നിര്‍ദ്ദേശിച്ച് പ്രമേയം അവതരിപ്പിക്കുന്നത്. താവര്‍ചന്ദ് ഗെലോട്ടും രാംവിലാസ് പാസ്വാനും പിന്തുണയ്ക്കും. പ്രതിപക്ഷത്തിന്റെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനാര്‍ത്ഥിയായി പ്രൊഫ. മനോജ് കുമാര്‍ ഝായാണ് മത്സരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: