തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ഒരു മന്ത്രി പുത്രന് അടുത്ത ബന്ധമെന്ന് റിപ്പോര്‍ട്ട് ഏറെ വിവാദായിരുന്നു. ആ മന്ത്രിപുത്രന് വ്യവസായമന്ത്രി ഇ.പി. ജയരാന്റെ മകന് ജെയ്സള് കോറാത്ത് ആണെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതു സാധൂകരിക്കുന്ന തരത്തിലുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
സ്വപ്നയുമായി വളരെ അടുപ്പം തോന്നിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തിലുള്ള ജെയ്സണും സ്വപ്നയുമാണെന്ന് പ്രചാരണം ശക്തമാണ്.
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മന്ത്രിപുത്രന് നടത്തിയ വിരുന്നിന്റെ റിപ്പോര്‍ട്ട് പുറാത്തായിട്ടുണ്ട്. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ സ്വപ്നയ്ക്ക് നല്കിയ വിരുന്നിന് പിന്നാലെയാണ് ലൈഫ് മിഷന്റെ ഇടനിലക്കാരനായി ജെയ്സണ്‍ പ്രവര്‍ത്തിച്ചതെന്നുമാണ് വിവരം. ലൈഫ് മിഷനില്‍ മന്ത്രി പുത്രന് കമ്മീഷന് വാങ്ങിയിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.
2018-ല്‍ നടന്ന വിരുന്നിലെ ദൃശ്യങ്ങളാണ് എന്‍ഐഎയ്ക്ക് കിട്ടിയത് . ഇയാളുടെ യുഎഇ യിലെ വിസാക്കുരുക്ക് പരിഹരിച്ച് കൊടുത്തത് സ്വപ്നാ സുരേഷായിരുന്നു. അതിന്റെ പ്രതിഫലമായിരുന്നു സല്‍ക്കാരം. തലസ്ഥാനത്തെ നക്ഷത്രഹോട്ടലില്‍ സ്വപ്നയ്ക്കൊപ്പം മന്ത്രിപുത്രന് നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സ്വപ്നയുടെ ലാപ്ടോപ്പില്‍നിന്ന് അന്വേഷണസംഘത്തിനു ലഭിച്ചു . വിരുന്നില്‍ മറ്റൊരു സിപിഎം നേതാവിന്റെ മകന് കൂടി പങ്കാളിയായി. മന്ത്രിപുത്രനേയും മറ്റുള്ളവരെയും കേന്ദ്ര അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും
പ്രതികരിക്കാൻ ഇവിടെ എഴുതുക: