Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രി ഇ.പി. ജയരാജന്റെ മകനെതിരേയും ആരോപണം; സിപിഎം കണ്ണൂര്‍ ലോബിയിലെ ഉന്നത നേതാക്കള്‍ ഒന്നാകെ പ്രതിക്കൂട്ടില്‍

നേരത്തേ കണ്ണൂരില്‍ പരിസ്ഥിതിനിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിര്‍മിച്ച ആയുര്‍വേദ റിസോര്‍ട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ഇപിയുടെ മകന്‍ ജെയ്‌സണ്‍ വിവാദത്തിലായിരുന്നു. ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Sep 13, 2020, 10:43 pm IST
in Kerala

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളില്‍  മുഖ്യമന്ത്രിയുടെ ഓഫീസും  പാര്‍ട്ടി സംസ്ഥാന സെക്രട്ടറി  കോടിയേരിബാലകൃഷ്ണന്റെ മകനും സര്‍ക്കാരിനെയും സിപിഎമ്മിനേയും കുരുക്കിലാക്കിയതിന് പിന്നാലെ ലൈഫ്മിഷന്‍ തട്ടിപ്പില്‍ കേന്ദ്രകമ്മറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി. ജയരാജന്റെ മകന്‍ ജെയ്‌സണും സംശയ നിഴലിലായതോടെ സിപിഎമ്മിലെ കണ്ണൂര്‍ ലോബി നേതൃത്വം ഒന്നാകെ പ്രതിക്കൂട്ടില്‍. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജയരാജന്റെ മകന്‍ ജയ്‌സണ്‍ കോടികള്‍ കമ്മീഷന്‍ പറ്റിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്.

സ്പ്രിംഗ്‌ളര്‍ വിഷയത്തിലടക്കം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നു. പിന്നാലെ ബംഗളുരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതിയുമായിട്ടുളള ബന്ധം, സ്വപ്നാ സുരേഷിനെ ബംഗളുരുവിലേക്ക് കടക്കാന്‍ സഹായിച്ചെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ബിനീഷിനെതിരെ ഉയര്‍ന്നത്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് പാര്‍ട്ടി വിശേഷിപ്പിച്ച ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ജയരാജന്റെ മകനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്.  

നിരന്തരമായി മക്കള്‍ മൂലം പഴി കേള്‍ക്കേണ്ടി വന്ന കോടിയേരിക്കെതിരായ വികാരം പാര്‍ട്ടിക്കകത്ത് നിലനില്‍ക്കക്കേയാണ് ഇ.പി. ജയരാജനും കുടുക്കില്‍ അകപ്പെട്ടിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ എന്നും വിവാദ നായകരായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കളും. ഇപ്പോള്‍ ജയരാജ പുത്രന്‍ കൂടി വിവാദത്തില്‍ അകപ്പെട്ടതോടെ പാര്‍ട്ടി പൂര്‍ണ്ണമായും പ്രതിരോധത്തിലായിരിക്കുകയാണ്. പ്രതിരോധത്തിലാകുമ്പോള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങുന്ന കണ്ണൂര്‍ ലോബിയിലെ മറ്റ് നേതാക്കളും തെക്കന്‍ ജില്ലകളിലെ നേതാക്കളും സൈബര്‍ സഖാക്കളും പുതിയ സാഹചര്യത്തില്‍ മൗനത്തിലാണ്.

നേരത്തേ കണ്ണൂരില്‍ പരിസ്ഥിതിനിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിര്‍മിച്ച ആയുര്‍വേദ റിസോര്‍ട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ഇപിയുടെ മകന്‍ ജെയ്‌സണ്‍ വിവാദത്തിലായിരുന്നു. ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മിച്ചിരിക്കുന്നത്. ആന്തൂര്‍ നഗരസഭയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. നേരത്തേ പ്രവാസി വ്യവസായിയുടെ ഓഡിറ്റേറിയം നിര്‍മാണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ചുവപ്പുനാടയില്‍ കുരുക്കി അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ച നഗരസഭയാണ് ഈ അനധികൃത റിസോര്‍ട്ടിന് അനുമതി നല്‍കിയത്. കോടികള്‍ മുടക്കി  കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോര്‍ട്ട് നിര്‍മിച്ചത്. വന്‍  വ്യവസായികളടക്കം ഏഴുപേരാണ് കമ്പനി ഡയറക്ടര്‍മാര്‍. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ സുജാതനും ഈ റിസോര്‍ട്ടില്‍ നിക്ഷേപമുണ്ട്.  

രാഷ്‌ട്രീയ രംഗത്ത് ഒരു കാലഘട്ടത്തിലും ഇടപെടാതെ ഭരണത്തിന്റെയും രാഷ്‌ട്രീയ ബന്ധത്തിന്റെയും തണലില്‍ കോടിയേരിയുടെയും ഇ.പി. ജയരാജന്റെയും മുഖ്യമന്ത്രിയുടേയും മക്കള്‍ ബിസിനസ് രംഗം വിപുലപ്പെടുത്തുകയായിരുന്നു. റിയല്‍ എസേ്റ്ററ്റ് മേഖലയിലടക്കം പല ബിസിനസുകളിലും  ഇവര്‍ക്ക് പങ്കാളിത്തമുണ്ട്.  ഗള്‍ഫിലും ബാംഗ്ലൂരിലുമടക്കം ഇവരെല്ലാം നിരവധി ബിസിനസ്സുകളില്‍ വ്യാപൃതരാണ്.

സംസ്ഥാനത്തെ പാര്‍ട്ടിയെ ഏറെക്കാലമായി ഹൈജാക്ക് ചെയ്ത തെക്കന്‍ കേരളത്തിലെ നേതാക്കളെയടക്കം തഴഞ്ഞ്  മുന്നോട്ടു നയിച്ചു കൊണ്ടിരിക്കുന്ന പിണറായിയടക്കമുളള നേതാക്കള്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന നിലയിലേക്കെത്തിച്ചു കഴിഞ്ഞുവെന്ന അഭിപ്രായം കണ്ണൂരില്‍ നിന്നുളള ചില ഉന്നത നേതാക്കള്‍ക്കിടയിലും തെക്കന്‍ നേതാക്കള്‍ക്കിടയിലും ഉയര്‍ന്നു കഴിഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് സജീവമായതിന് ശേഷം സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയെന്ന് വര്‍ഷങ്ങളായി അറിയപ്പെടുന്ന നേതാക്കളല്ലാതെ മറ്റാരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചാനല്‍ ചര്‍ച്ചകളിലടക്കം പങ്കെടുക്കാറുമില്ല. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും ഏകാധിപത്യ നടപടികളാണ് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഇന്ന് ഇത്രയധികം പ്രതിസന്ധിയിലെത്തിച്ചതെന്ന അഭിപ്രായവും പാര്‍ട്ടിക്കുളളില്‍ ശക്തമാണ്.

Tags: അഴിമതിഇ.പി. ജയരാജന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒരു പാവപ്പെട്ട പെണ്‍കുട്ടിയെ ആക്രമിക്കുന്നു; വ്യക്തിഹത്യ നടത്തരുത്; ലക്ഷ്യം മുഖ്യമന്ത്രി; വീണയുടെ മാസപ്പടി വിവാദത്തില്‍ പ്രതികരണവുമായി ഇ.പി.ജയരാജന്‍

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.