Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രചാരണം ലളിത വേഷം കെട്ടിയ പൂതന; ലക്ഷ്യം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കല്‍; പിന്നില്‍ 2024ലെ ദേശീയ തിരഞ്ഞെടുപ്പെന്ന് ബിഎംഎസ്

. ഒരു രാജ്യം ഒരു ശമ്പളം, ഒരു രാജ്യം ഒരു വരുമാനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എന്താണാവോ ഇവര്‍ ഉയര്‍ത്താത്തത്. ഒരു രാജ്യം ഒരു പെന്‍ഷന്‍ എന്ന ലളിത വേഷം കെട്ടിയ പൂതനയുടെ സൗന്ദര്യത്തില്‍ ആരും ഭ്രമിക്കകരുത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2020, 03:43 pm IST
in BMS

കൊച്ചി. ഒരു രാജ്യം ഒരു പെന്‍ഷന്‍ എന്ന പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പരിവാര്‍ സംഘടനയായ ബിഎംഎസ്. ഈ മുദ്രാവാക്യം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കൂടിയും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നതായി കണ്ടുവരുന്നു. ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു നിയമം ,ഒരു റാങ്ക് ഒരു പെന്‍ഷന്‍ തുടങ്ങിയ ജനങ്ങള്‍ നെഞ്ചേറ്റിയ തീരുമാനങ്ങളുടെ തണല്‍ പറ്റിയാണ് ഈ മുദ്രാവാക്യത്തെയും ഉയര്‍ത്തി കൊണ്ടുവരുന്നതെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ്‌കെ.കെ.വിജയകുമാര്‍ പറഞ്ഞു.  

ഋജു ബുദ്ധികളായ കുറേ ആള്‍ക്കാരേ ആകര്‍ഷിക്കാന്‍ ഈ മുദ്രാവാക്യത്തിന് കഴിഞ്ഞിട്ടുണ്ടാവണം. എല്ലാവര്‍ക്കും പെന്‍ഷന്‍ എന്നതും ഒരു രാജ്യം ഒരു പെന്‍ഷന്‍ എന്നതിലെ വ്യത്യാസവും കുടിലതയും മനസ്സിലാക്കാത്തവരാണ് പലരും. ഇന്ത്യയിലെ ശക്തവും ഒപ്പം അനിവാര്യവുമായ സിവില്‍ സര്‍വ്വീസിനെ അട്ടിമറിക്കാന്‍ മാത്രമേ ഈ മുദ്രാവാക്യം ഉപകരിക്കുകയുള്ളു. ലോകത്തിലെ ഏറ്റവും ശക്തവും മാതൃകാപരവുമായ ജനാധിപത്യം നിലനില്ക്കുന്നത് ഭാരതത്തിലാണ്.

സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിയുമ്പോള്‍ കൂടുതല്‍ തിളക്കത്തോടെ ഭാരതത്തിലെ ജനാധിപത്യം തലയുയര്‍ത്തി നില്‍ക്കുന്നു. അതിലേയ്‌ക്ക് ഇന്ത്യയിലെ സിവില്‍ സര്‍വ്വീസും, ജുഡീഷ്യറിയും, സേനയും വലിയ സംഭാവന നല്‍കിയിട്ടൂണ്ട്. പ്രതിഭകള്‍ സര്‍ക്കാര്‍ സേവനത്തിലേയ്‌ക്ക് കടന്നു വരുന്നത് അത് നല്‍കുന്ന അംഗീകാരവും ജീവിത സുരക്ഷിതത്ത്വവും തിരിച്ചറിഞ്ഞിട്ടു കൂടിയാണ്. മരണം വരെ ലഭിക്കുന്ന പെന്‍ഷന്‍ വലിയൊരാകര്‍ഷണം തന്നെയാണ്. 

യുവജനങ്ങളെ സാവകാശം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെടുത്തി സാവകാശം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രത്യക്ഷത്തില്‍ ആകര്‍ഷകമായ ഈ മുദ്രാവാക്യം ഉയര്‍ത്തുന്നവരുടെ ലക്ഷ്യം. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പല മാര്‍ഗ്ഗവും നോക്കി പരാജയപ്പെട്ടവരാണ് ഇതിന്റെ പിന്നില്‍. 2024 ലെ ദേശീയ തിരഞ്ഞെടുപ്പാണ് ഈ മുദ്രാവാക്യത്തിന്റെ പിന്നില്‍ കാണാമറയത്തിരിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ ലക്ഷ്യം. ഒരു രാജ്യം ഒരു ശമ്പളം, ഒരു രാജ്യം ഒരു വരുമാനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എന്താണാവോ ഇവര്‍ ഉയര്‍ത്താത്തത്. ഒരു രാജ്യം ഒരു പെന്‍ഷന്‍ എന്ന ലളിത വേഷം കെട്ടിയ പൂതനയുടെ സൗന്ദര്യത്തില്‍ ആരും ഭ്രമിക്കകരുത്.  

എല്ലാവര്‍ക്കും പെന്‍ഷനും സാമൂഹ്യസുരക്ഷയും നല്‍കണമെന്നത് ബിഎംഎസ് തുടക്കം മുതല്‍ ആവശ്യപ്പെട്ട് വരുന്നതാണ്. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രവീന്ദ്രവര്‍മ്മ അദ്ധ്യക്ഷനായി രൂപീകരിച്ച രണ്ടാം തൊഴില്‍ കമ്മീഷന്റെ മുഖ്യമായ ശിപാര്‍ശ ഇ.എസ്സ്.ഐ., പി.എഫ്, തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ സംരക്ഷണവലയത്തിന്‍ കീഴില്‍ വരാത്ത അസംഘടിതമേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ബാധകമായ സാമൂഹ്യ സുരക്ഷാ പദ്ധതി ആരംഭിക്കണമെന്നായിരുന്നു. തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഈ സുരക്ഷാ പദ്ധതിയില്‍ നിന്നും പെന്‍ഷന്‍ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസംഘടിത തൊഴിലാളി ക്ഷേമനിയമം 2008 നിലവില്‍ വന്നത്.  ഈ പദ്ധതിയില്‍ നിന്നും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമ്മര്‍ദ്ദം ബിഎംഎസ് നടത്തിവരുകയാണ്.

എല്ലാ പൗരജനങ്ങള്‍ക്കും ക്ലിപ്തമായ വരുമാനം ഉറപ്പാക്കണം. ഇതിന് നിയമ നിര്‍മാണം നടത്തണം.മുതിര്‍ന്ന പൗര ജനങ്ങള്‍ക്ക് മരണം വരെ ജീവിക്കാന്‍ ആവശ്യമായ പെന്‍ഷന്‍ നല്‍കണംഭാരതം ക്ഷേമ രാഷ്‌ട്രമാവണമെങ്കില്‍ മുഴുവന്‍ പൗരജനങ്ങള്‍ക്കും വരുമാനവും വാര്‍ദ്ധക്യകാലത്ത് പെന്‍ഷനും ഉറപ്പാക്കേണ്ടതുണ്ട്. ലോകത്തിലെ വികസിത രാജ്യങ്ങളെല്ലാം ഇക്കാര്യം നടപ്പിലാക്കിയിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: indiaബിഎംഎസ്‌modi government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യത്തെ ഞെട്ടിച്ച് ഡിജിറ്റൽ സ്ലീപ്പർ സെല്ലുകൾ; നാല് മാസത്തിനിടെ തകർത്തത് 16 ഭീകര കേന്ദ്രങ്ങൾ

India

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

India

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.