ടോവിനോ തോമസ് നായകനായ വീക്കന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ ഒഫീഷ്യല്‍ ടീസര്‍ അഞ്ച് ഭാഷകളിലായി പുറത്തിറങ്ങി.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറും ആക്ഷന്‍ ഡയറക്ടര്‍ ഹോളിവുഡ് സെന്സേഷന് വ്ലാഡ് റിമംബര്ഗുമാണ്.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫാണ് സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് സുകുമാരനും ഫഹദ് ഫാസിലുമാണ് മലയാളം ടീസര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ബോളിവുഡിലെ പ്രമുഖരായ അഭിഷേക് ബച്ചനും അര്ജുന് കപൂറുമാണ് ഹിന്ദി പതിപ്പായ മിസ്റ്റര്‍ മുരളിയുടെ ടീസര്‍ പുറത്തിറക്കിയത്. വിജയ് സേതുപതിയും കീര്‍ത്തി സുരേഷും തമിഴ് ടീസര്‍ പുറത്തിറക്കിയപ്പോള്‍ റാണ ദഗുബതി തെലുഗു പതിപ്പായ മെരുപ്പു മുരളിയുടെ ടീസറും, യഷ് കന്നഡ പതിപ്പായ മിന്ചു മുരളിയുടെ ടീസറും പുറത്തിറക്കി.
ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നിങ്ങനെ നിരവധി ബ്ളോക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബിഗ് ബജറ്റ് ചിത്രമാണ് മിന്നല്‍ മുരളി. മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക.
വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മ്മിക്കുന്ന മിന്നല്‍ മുരളിയുടെ ഛായാഗ്രഹണം സമീര്‍ താഹിറാണ്. വില്‍ സ്മിത്ത് അഭിനയിച്ച ജമിനി മാന്‍, ദി ലാസ്റ്റ് വിച്ച് ഹണ്ടര്‍, നെറ്റ്ഫ്ലിക്സ്- ലൂസിഫര്‍, ബാറ്റ്മാന്: ടെല്‍ ടെയില്‍ സീരീസ്, ബാഹുബലി 2, സല്മാന് ഖാന് നായകനായ സുല്‍ത്താന്‍ എന്നിങ്ങനെ ഒട്ടനവധി സിനിമകളിലൂടെ തന്റെ പ്രാവീണ്യം തെളിയിച്ച വ്ലാഡ് റിമംബര്‍ഗാണ് മിന്നല്‍ മുരളിയുടെ ആക്ഷന്‍ ഡയറക്ടര്‍.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ മിന്നല്‍ മുരളിയില്‍ ടോവിനോ തോമസിനൊപ്പം, ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്, സ്നേഹ ബാബു, ഷെല്ലി നബു കുമാര്‍, പി ബാലചന്ദ്രന്, ബൈജു സന്തോഷ്, സുര്‍ജിത്, ഹരിശ്രീ അശോകന്, മാമുക്കോയ, ബിജുക്കുട്ടന് എന്നിങ്ങനെ പ്രശസ്തരായ ഒരുപാട് അഭിനേതാക്കള്‍ ഭാഗമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: