കോട്ടയം: കൊറോണയുടെ ആദ്യ സമയത്ത് രോഗികള്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കുമുള്ള ഭക്ഷണത്തിന്റെ സര്‍ക്കാര്‍ മെനു ഇങ്ങനെയായിരുന്നു… പ്രഭാത ഭക്ഷണത്തിന് ദോശ, ഇഡ്ഡലി, സാമ്പാര്‍, രണ്ട് മുട്ട പുഴുങ്ങിയത്, രണ്ട് ഓറഞ്ച്, ചായ മിനറല്‍ വാട്ടര്‍ ആവശ്യത്തിന്, പത്തരയാകുമ്പോള്‍ പഴച്ചാറ്. ഉച്ചയൂണ് കൃത്യം 12ന്. ചോറോ ചപ്പാത്തിയോ ഏതാണു വേണ്ടത്അത്. ചപ്പാത്തിക്ക് ചിക്കന്‍ കറി. ചോറാണെങ്കില്‍ മീന്‍ വറുത്തതും കറി വച്ചതും കൂടാതെ തോരന്‍, കിച്ചടി തുടങ്ങിയ കൂട്ടാനുകളും ഒഴിച്ചുകറികളും. മിനറല്‍ വാട്ടര്‍ ആവോളം. പകലുറക്കം കഴിഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ മൂന്നരയ്‌ക്ക് ചായ, പഴംപൊരി, വട, ബിസ്‌കറ്റ് എന്നിവ. രാത്രി അപ്പം, വെജിറ്റബിള്‍ സ്റ്റ്യൂ, പഴങ്ങള്‍. (ആഴ്ചകള്‍ മാത്രം നീണ്ട മെനു.) രോഗികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ആഹാരത്തില്‍ ആഹഌദ ചിത്തരാണെന്നായിരുന്നു അന്ന് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.
ഇന്ന് മിക്ക ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ആശുപത്രികളിലും കുടിവെള്ളം പോലുമില്ല എന്നതാണ് അവസ്ഥ. മതിയായ അളവില്‍ ഭക്ഷണമില്ല. കോട്ടയം മെഡിക്കല്‍ കോളേജില്‍ വിളമ്പിയ പാത്രത്തില്‍നിന്ന് ഇഡ്ഡലി തിരിച്ചെടുത്ത് മറ്റു രോഗികള്‍ക്ക് നല്‍കിയ അവസ്ഥ വരെയായി. പലയിടങ്ങളിലും കുടിവെള്ളത്തിനുപോലും കണക്കാണ്. അതു കിട്ടാന്‍ പോലും രോഗികള്‍ക്ക് വഴക്കിടേണ്ടിവരുന്നു. രണ്ടു കഷണം ബ്രഡ് മാത്രം കഴിച്ച് വിശപ്പടക്കേണ്ട ഗതികേടും രോഗികള്‍ക്കുണ്ടായി. ഉച്ചയ്‌ക്ക് ഒട്ടും രുചിയില്ലാത്ത ഭക്ഷണം.
പക്ഷെ സിപിഎമ്മിന്റെയും അവരുടെ പോഷക സംഘടകളുടെയും നേതൃത്വത്തിലുള്ള ഏജന്‍സികള്‍ ഭക്ഷണ വിതരണം ഏറ്റെടുത്ത് അതിന്റെ മറവില്‍ കീശ വീര്‍പ്പിക്കുകയായിരുന്നു. പാര്‍ട്ടിയും അണികളും നേതാക്കളും കാശുണ്ടാക്കിയപ്പോള്‍ രോഗികള്‍ക്ക് കഷ്ടപ്പാട് മിച്ചം
അവകാശ വാദങ്ങള്‍ ഇങ്ങനെ
കൊവിഡ് ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ 322 കേന്ദ്രങ്ങളിലായി 41,391 കിടക്കകള്‍ ഇപ്പോള്‍ ചികിത്സയ്‌ക്കായി സജ്ജമാണ്. 21,318 കിടക്കകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. 29 കൊവിഡ് ആശുപത്രികളിലായി ആകെ 8937 കിടക്കകളും, 30 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലായി 1344 കിടക്കകളും, 189 സിഎഫ്എല്‍ടിസികളിലായി 28,227 കിടക്കകളും, 74 സ്വകാര്യ ആശുപത്രികളിലായി 2883 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 871 കൊവിഡ് ഐസിയു കിടക്കകളുള്ളതില്‍ 624 എണ്ണവും 532 കൊവിഡ് വെന്റിലേറ്ററുകളുള്ളതില്‍ 519 എണ്ണവും ഒഴിവുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 6079 ഐസിയു കിടക്കകളുള്ളതില്‍ 6030 എണ്ണവും 1579 വെന്റിലേറ്ററുകളുള്ളതില്‍ 1568 എണ്ണവും ഒഴിവുണ്ട്. ഇതുകൂടാതെ രണ്ടും മൂന്നും ഘട്ടമായി എണ്ണൂറോളം സിഎഫ്എല്‍ടിസികളിലായി 50,000ത്തോളം കിടക്കകളും സജ്ജമാണ്. എന്നാല്‍ ദിനം പ്രതി 3000 പേര്‍ രോഗബാധിതരായാല്‍ തന്നെ 15 ദിവസത്തിനുള്ളില്‍ ഈ കിടക്കകളും വെന്റിലേറ്ററുകളും തികയാതെ വരും.
സര്‍ക്കാര്‍ അന്ന് പറഞ്ഞത്
- ഭയമല്ല ജാഗ്രത മതി
- 2.5 ലക്ഷം പേര്‍ക്ക് കോറന്റൈന്‍ കേന്ദ്രങ്ങള്‍ പ്രവാസികള്‍ക്ക് അടക്കം സൗജന്യം.
- ദിനംപ്രതി അമ്പതിനായിരം പരിശോധനകള്‍
- ചികിത്സയ്‌ക്കായി എല്ലാ ആശുപത്രികളിലും പ്രത്യേകം സജ്ജീകരണം
- ആവശ്യത്തിലധികം വെന്റിലേറ്ററുകള്‍ ഒരുക്കും
- എല്ലാ പഞ്ചായത്തിലും പരമാവധി ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍.
- സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് ആശുപത്രി സംവിധാനം.
- താത്കാലിക ആശുപത്രികള്‍
- മരണം പരമാവധി കുറയ്‌ക്കും
- സ്പ്രിങ്കഌ സോഫ്ട് വെയര്‍ ഉപയോഗിച്ച് രോഗവ്യാപന രീതിയില്‍ പഠനം
- എല്ലാ നിയന്ത്രണത്തിനും വാര്‍റൂം
- സന്നദ്ധ സേവനത്തിന് വോളന്റിയര്‍മാര്‍
- ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ വിശ്രമവും ക്വാറന്റൈനും
- രണ്ടാം നിര ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കും
ഇപ്പോള്‍ പറയുന്നത്
- സംസ്ഥാനം അതിതീവ്ര വ്യാപനത്തിലേക്ക്. ദിനം പ്രതി 80 ശതമാനത്തിലധികം സമ്പര്‍ക്ക രോഗികള്‍
- ദിനം പ്രതി മരണം 10 ന് മുകളില്‍
- രോഗമുക്തി 50 ശതമാനത്തില്‍ താഴെ
- അടച്ചുപൂട്ടല്‍ ദിനങ്ങള്‍ അവസാനിക്കുമ്പോള്‍ രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടാകും.
- മരണം കൂടിയേക്കും
- നിലവിലുള്ള വെന്റിലേറ്ററുകള്‍ തികയാതെ വരും.
- വ്യാപനം രൂക്ഷമായപ്പോള്‍ പ്രായമായവരിലേക്കും രോഗം എത്തി.
- എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കോളനികളിലേക്ക് രോഗം പടരാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതര്‍. കുറച്ചുകൂടി കടുത്ത ഘട്ടത്തെ നേരിടാന്‍ മാനസികമായും ശാരീരികമായും തയ്യാറെടുക്കണം.
- ഇതുവരെ പ്രതിദിന പരിശോധന അമ്പതിനായിരം എത്തിക്കാനായില്ല.
- പരിശോധനയക്ക് ടെക്‌നീഷ്യന്‍മാരുടെ കുറവ്
- പ്രാഥമിക സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ പോലീസിനെ ഏല്‍പിച്ചതോടെ പട്ടികയിലുള്ളവര്‍ പോലും പരിശോധനയക്ക് എത്തുന്നില്ല.
- പ്രവാസികളില്‍ നിന്നും ക്വാറന്റൈന് പണം ഈടാക്കി. നിരീക്ഷണം വീടുകളിലാക്കി.
- പ്രതിരോധ പ്രവര്‍ത്തനം പോലീസിലേക്ക് മാറിയതോടെ ആരോഗ്യവകുപ്പില്‍ നിന്നും നിയന്ത്രണം നഷ്ടമായി.
- വാര്‍റൂം പ്രവര്‍ത്തനം പലപ്പോഴും പരാജയം.
- ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ നിറഞ്ഞുകവിയുന്നു. മൂന്നാംഘട്ടത്തിലേക്കുള്ള ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമല്ല
- സ്വകാര്യ ആശുപത്രികളെ ഉള്‍പ്പെടുത്തിയുള്ള പ്രതിരോധം ഫലം കണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: