കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്ക് കള്ളപ്പണം വെളുപ്പിക്കല്‍, റിയല്‍ എസ്റ്റേറ്റ് മാഫിയാ ബന്ധം, ലഹരി വസ്തുക്കടത്ത് തുടങ്ങിയവയില്‍ പ്രധാന പങ്ക് സ്ഥിരീകരിച്ചു.
ഇതര സംസ്ഥാനങ്ങളിലേതുള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തുടങ്ങി. ബിനീഷ് കഴിഞ്ഞ ദിവസം നല്കിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഇടപാടുകളിലാണ് ദുരൂഹതകള്‍. ബിനീഷിന്റെ ആദായനികുതി വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആദായനികുതി വിശദാംശങ്ങളാണ് ഇഡി പരിശോധിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ എന്ന നിലയിലാണ് വരുമാനമെന്നാണ് ബിനീഷ് കഴിഞ്ഞ ദിവസം ഇഡിയുടെ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ബിനീഷ് നടത്തിയിട്ടുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലെ രജിസ്ട്രേഷന് നടപടികളും ഇഡി പരിശോധിക്കും. ബിനീഷ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഇരുപതോളം പേരെ എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് ചോദ്യം ചെയ്യും.
ബിനിഷിന്റെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ യു എ എഫ് എക്സ് സൊല്യുഷ്യന്‍സ് െ്രെപവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നതെന്നാണ് അറിയുന്നത്.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിനിഷ് കോടിയേരി നല്കിയ മൊഴിയുടെ പകര്‍പ്പ് നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ ആവശ്യപ്പെട്ടു. ബൊംഗളുരു മയക്കുമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമാണിത്. ബിനിഷ് കോടിയേരിയുമായി തനിക്ക് ബന്ധമുണ്ടെന്ന് അനൂപ് മുഹമ്മദ് മൊഴി നല്‍കിയിരുന്നു. മറ്റു പലരുടെയും പേരില്‍ ബിനീഷിന് കമ്പനികള്‍ ഉണ്ടെന്ന സംശയത്തിന്റെ പേരിലാണ് ഇഡിയുടെ അന്വേഷണം നടക്കുന്നത്.
വിസ സ്റ്റാംപിങ്ങുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിന് യുഎഇ കോണ്‍സുലേറ്റ് തെരഞ്ഞെടുത്ത സ്ഥാപനമാണ് യു എ എഫ് എക്സ്. ഈ സ്ഥാപനത്തെ വിസ സ്റ്റാംപിംങിന് തെരഞ്ഞെടുത്തതിന് തനിക്ക് കമ്മീഷന് ലഭിച്ചിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു. ഈ കമ്പനിയുമായി ബിനീഷ് കോടിയേരിയുടെ ബന്ധത്തെക്കുറിച്ചാണ് അന്വേഷണം. സ്ഥാപനത്തിന്റെ ഉടമ അബ്ദുള്‍ ലത്തീഫുമായി സാധാരണ സൗഹൃദം മാത്രമെ ഉള്ളൂവെന്നാണ് ബിനീഷ് ഇഡിയോട് പറഞ്ഞത്.
തിരുവനന്തപുരത്തെ ഹോട്ടല്‍ ബിസിനസ്സില്‍ ഇരുവര്‍ക്കും പങ്കാളിത്തം ഉള്ളതായി കണ്ടെത്തിയിരുന്നു. ഈ കമ്പനിയുള്‍പ്പെടെ ബിനിഷ് നല്കിയ വിവരങ്ങള്‍ ശരിയല്ലെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. ബിനീഷിന്റെ തുടങ്ങി പൂട്ടിപ്പോയ കമ്പനികളെകുറിച്ചുള്ള അന്വേഷണവും നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: