കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ”കെബിഎഫ്സി യങ് അംബാസഡര്‍ പ്രോഗ്രാം” ആരംഭിക്കുന്നു. യുവ പ്രതിഭകളെ ഭാവി വാഗ്ദാനങ്ങളായി വളര്‍ത്തിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംരംഭത്തിന്റെ ഭാഗമായി, യങ് ബ്ലാസ്റ്റേഴ്സ് കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് നൈപുണ്യ സാങ്കേതികവിദ്യാപരിശീലനത്തിലൂടെ മാര്‍ഗനിര്‍ദേശം നല്‍കും.
അതുല്‍ പി.ബിനു, ഫ്രാന്‍സിയോ ജോസഫ്, ജോവിയല്‍ പി.ജോസ്, സിദ്ധാര്‍ത്ഥ് സി.ബസു എന്നിവരാണ് ക്ലബ്ബിന്റെ ആദ്യ യുവ അംബാസഡര്‍മാര്‍. ക്ലബിന്റെ എല്ലാ പരിപാടികളിലും മുതിര്‍ന്ന അംബാസഡര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്ക് അവസരം ലഭിക്കും. യങ് അംബാസഡര്‍ പ്രോഗ്രാം സ്പോര്‍ട്സിലൂടെ വിദ്യാഭ്യാസവും യുവാക്കളുടെ ശാക്തീകരണവും ലക്ഷ്യമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: