ബ്യൂനസ് അയേഴ്സ്: അടുത്ത മാസം നടക്കുന്ന അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സൂപ്പര്‍ സ്റ്റാര്‍ ലണയല്‍ മെസിക്ക് കളിക്കാം. പോയവര്‍ഷത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പിനിടെ മെസിക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചതിനെ തുടര്‍ന്നാണിത്.
കോപ്പ അമേരിക്കയില്‍ ചിലിക്കെതിരായ പ്ലേഓഫ് മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് മെസി ടൂര്‍ണമെന്റിന്റെ നടത്തിപ്പിനെയും സംഘാടകരെയും വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് മെസിക്ക് ഒരു മത്സരത്തില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്.
ഇപ്പോള്‍ വിലക്ക് അവസാനിച്ചതായുള്ള അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസോസിയേഷന്റെ വാദം ദക്ഷിണ അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ അംഗീകരിച്ചു.
ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഒക്ടോബര്‍ എട്ടിന് ബ്യൂനസ് അയേഴ്സില്‍ ഇക്വഡോറിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബൊളീവിയയുമായി ഏറ്റുമുട്ടം. എവേ മത്സരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: