വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനം തടയാനായി ഉത്തര കൊറിയയില്‍ രോഗബാധ സ്ഥിരീകരിക്കുന്നവരെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടിരിക്കുകയാണെന്ന് യുഎസ്. ചൈനീസ് അതിര്‍ത്തി കടന്ന് എത്തുന്നവര നിരീക്ഷിക്കും ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ വെടിവെച്ച് കൊല്ലാന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് യുഎസ് സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫാണ് അറിയിച്ചത്.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണെങ്കിലും ഉത്തരകൊറിയയില്‍ ഇതുവരെ കൊറോണ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ രോഗബാധ സ്ഥിരീകരിക്കുന്നവരെ വെടിവെച്ചു കൊല്ലുന്നത് കൊണ്ടാണ് ഇതെന്നും യുഎസ് കമാന്‍ഡറെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ഉത്തര കൊറിയ അടച്ചിട്ടു. അതിര്‍ത്തിയില്‍നിന്ന് രണ്ട് കിലോ മീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കിയിരിക്കുകയാണ്. അതേസമയം അതിര്‍ത്തി അടച്ചിട്ടതോടെ കള്ളക്കടത്ത് വര്‍ധിച്ചതായും ആരോപണനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: