ചെന്നൈ: കോടികള്‍ നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ സംഗീത സംവിധായകന് എ ആര് റഹ്മാന് കോടതിയുടെ നോട്ടീസ്. ആദായ നികുതി വകുപ്പിന്റെ കേസില്‍ മദ്രാസ് ഹൈക്കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
3.47 കോടി രൂപയാണ് റഹ്മാന് വെട്ടിച്ചിരിക്കുന്നത്. 2011-12ല്‍ ലണ്ടന്‍ കേന്ദ്രമായുള്ള കമ്പനിക്ക് റിംഗ് ടോണ്‍ കംപോസ് ചെയ്ത് നല്‍കിയതിന് റഹ്മാന് 3.47 കോടി രൂപയാണ് വാങ്ങിയത്. എന്നാല്‍, ഈ തുക പൂര്‍ണമായും റഹ്മാന് നേതൃത്വം നല്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് വകമാറ്റി നികുതി വെട്ടിക്കുകയായിരുന്നു.
ഇക്കാര്യം ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതി റഹ്മാനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: