കുമരകം : ഗര്‍ഭിണിയായ എരുമയുടെ പുറത്ത് സാമൂഹ്യ വിരുദ്ധര്‍ ടാര്‍ ഉരുക്കി ഒഴിച്ചു. ചെമ്പോടിത്തറ ഷിബുവിന്റെ എട്ട് മാസം ഗര്‍ഭിണിയായ എരുമയ്ക് നേരെയാണ് ഈ കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തി അരങ്ങേറിയത്.
കുമരകം രണ്ടാം കലുങ്കിനു സമീപം ആള് പാര്‍പ്പില്ലാത്ത പുരയിടത്തിലാണ് എരുമയെ ബന്ധിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഇതിന് തീറ്റയും വെള്ളവും നല്‍കാനായി ഉടമ എത്തിയപ്പോഴാണ് ഈ ക്രൂരകൃത്യം തിരിച്ചറിയുന്നത്. മങ്കുഴി പാടത്ത് മട വീണ് കൃഷി നശിച്ചതോടെയാണ് ഷിബു ഏരുമയേയും രണ്ടു പശുക്കളേയും ഇവിടെ കൊണ്ടു വന്നു പരിപാലിച്ചു വന്നത്.
തുടര്‍ന്ന് കുമരകം മൃഗഡോക്ടര്‍ എത്തി പരിശോധന നടത്തി. എരുമ ഗര്‍ഭിണിയായതിനാല്‍ തുടര്‍ ചികിത്സ നല്‍കണമെന്നും പൊള്ളല്‍ ഉള്ളില്‍ ബാധിക്കാതിരിക്കാന്‍ ഇടയ്ക്കിടെ വെള്ളം ഒഴിച്ചു കൊണ്ടിരിക്കുകയോ കുളിപ്പിച്ചു കൊണ്ടിരിക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്കി.
എന്നാല്‍ ഗര്‍ഭിണി ആയതുകൊണ്ടും ഉരുകിയ ടാര്‍ ഒഴിച്ചതിനാലും എരുമ കുറച്ചു ദിവസത്തേയ്ക്ക് അവശത കാണിക്കും. നിരീക്ഷണത്തില്‍ പാര്‍പ്പിക്കേണ്ടതുണ്ടെന്നും പൊള്ളല്‍ ഉള്ളിലേക്ക് എത്രത്തോളം വ്യാപിച്ചിട്ടിട്ടുണ്ടെന്ന് അറിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കുമരകം സി.ഐ ബാബു സെബാസ്റ്റിയന്റെ നേതൃത്തില്‍ ഇതുമായി ബനധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: