തിരുവനന്തപുരം : സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടെന്ന് സര്‍വ്വകക്ഷിയോഗം. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രമാണുള്ളതെന്നും കൊറോണ മാനദണ്ഡങ്ങള്‍ അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രയാസമാണെന്ന വിലയിരുത്തലിലുമാണ് തെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടെന്ന് സര്‍വ്വ കക്ഷിയോഗം തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
കുട്ടനാട്, ചവറ എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടത്. നിയമസഭാ കാലാവധി അവസാനിക്കാന്‍ ഒരുവര്ഷമുണ്ടെങ്കില് ഉപതെരഞ്ഞെടുപ്പ് നടത്താമെന്നാണ് ചട്ടം. എന്നാല്‍ കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും മൂലം ഉപതെരഞ്ഞടുപ്പ് നീണ്ട് പോവുകയായിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടത്താനും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഈ ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ക്ക് വെറും അഞ്ച് മാസം മാത്രമേ പദവി വഹിക്കാന്‍ സാധിക്കൂവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ കക്ഷികളും ഒരുമിച്ച് ഇക്കാര്യം അപേക്ഷയായി ബോധിപ്പിച്ചെങ്കില് മാത്രമേ തെരഞ്ഞെടുപ്പ് കമ്മിഷന് ഇതില്‍ നിന്നും പിന്മാറൂ. ഇത് മുന്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്ത് അഭിപ്രായം ആരാഞ്ഞത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനും സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്. ഇത് അനിശ്ചിതമായി നീട്ടിവെയ്ക്കാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് യോഗത്തില്‍ അറിയിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് മുഖ്യ ഓഫീസറുമായി ഇക്കാര്യം ചര്‍ച്ചചെയ്ത ശേഷം കേന്ദ്ര കമ്മിഷനെ അറിയിക്കും.
ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കുന്നതിനോട് ബിജെപിയും അനുകൂല നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസാണ് ഇതോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് ബുദ്ധിമുട്ടുകള്‍ ഏറെയുണ്ട്. ഇത് ചെലവേറുമെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തല്‍. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: