ന്യൂദല്‍ഹി: കൊറോണക്കാലത്ത് പരീക്ഷകള്‍ നടത്താന്‍ ആരോഗ്യ മന്ത്രാലയം പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കണ്ടെയ്ന്മെന്റ് സോണിനു പുറത്തു മാത്രമെ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കാവൂയെന്നാണ് പ്രധാന നിര്‍ദേശം.
മറ്റ് നിര്‍ദേശങ്ങള്‍:
- കണ്ടെയ്ന്മെന്റ് സോണില്‍ നിന്നുള്ള പരീക്ഷാര്‍ഥികളെയും ഇന്വിജിലേറ്ററെയും മറ്റു ജീവനക്കാരെയും അനുവദിക്കരുത്
- ഇതുമൂലം പരീക്ഷയെഴുതാന്‍ സാധിക്കാതെ വരുന്നവരെ മറ്റു മാര്‍ഗങ്ങളില്‍ പരീക്ഷയെഴുതാന്‍ അനുവദിക്കണം
- പരീക്ഷാകേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം തടയാന്‍ പരീക്ഷാര്‍ഥികള്‍ക്കുള്ള സീറ്റുകള്‍ പലയിടത്തായി വിന്യസിക്കണം
- ആവശ്യത്തിന് പരീക്ഷാ മുറികള്‍ സജ്ജമാക്കണം
- സോപ്പും സാനിറ്റൈസറും പരീക്ഷാകേന്ദ്രങ്ങളില്‍ ലഭ്യമാക്കണം
- പരീക്ഷാര്‍ഥികളും ഉദ്യോഗസ്ഥരും ആരോഗ്യ അവസ്ഥ കാട്ടി സ്വയം പ്രഖ്യാപനം എഴുതി നല്‍കണം. ഇതിനുള്ള ഫോമുകള്‍ ഹാള്‍ ടിക്കറ്റിനൊപ്പം തന്നെ നല്‍കണം
- പരീക്ഷയ്ക്കെത്തുമ്പോള്‍ സംശയമുള്ളവരെ പ്രത്യേകം ഇരുത്താന്‍ ഒറ്റപ്പെട്ട മുറികള്‍ സജ്ജമാക്കണം
- രോഗലക്ഷണങ്ങള്‍ ഉള്ളവരെ പരീക്ഷയ്ക്ക് ഇരുത്തരുത്
- ആറടി സാമൂഹ്യ അകലം പാലിക്കണം
- മുഖാവരണം നിര്‍ബന്ധമാക്കണം
- ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് 40 സെക്കന്‍ഡെങ്കിലും കൈ കഴുകണം. നടപ്പാക്കാന്‍ പറ്റുമെങ്കില്‍ സാനിറ്റൈസര്‍ തന്നെ ഉപയോഗിക്കണം
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും കര്ചീഫുകൊണ്ടോ കൈമുട്ടു കൊണ്ടോ മൂടണം
- തുപ്പുന്നത് പൂര്‍ണ്ണമായും തടയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: