ന്യൂദല്‍ഹി: പ്രതിരോധ, പ്രതിരോധ വ്യവസായ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും തീരുമാനിച്ചു. ഫ്രഞ്ച് നിര്‍മിത റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ളിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ ചര്‍ച്ചകളിലാണ് തീരുമാനം.
റഫാല്‍ കൈമാറ്റത്തിലൂടെ ഇപ്പോള്‍ തന്നെ മെച്ചപ്പെട്ട സഹകരണമാണ് രണ്ടു രാജ്യങ്ങളും തമ്മിലുള്ളതെന്ന് പാര്ളി പറഞ്ഞു. വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ആത്മവിശ്വാസം കൂട്ടുമെന്നും അവര്‍ പറഞ്ഞു.
അതിര്‍ത്തിയിലെ ചെറുത്തു നില്പ്പിന് റഫാല്‍ കരുത്തു കൂട്ടുമെന്ന് രാജ്നാഥ് സിങ്ങും പറഞ്ഞു. ഇത് ചൈനയ്ക്ക് ശക്തമായ സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യ എന്തുവില കൊടുത്തും അതിര്‍ത്തി സംരക്ഷിക്കും. രാജ്യസുരക്ഷയ്ക്ക് ഇന്ത്യ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: