ബെംഗളൂരു: ‘ഇത്തവണ ഞങ്ങള്‍ വ്യത്യസ്തരാണ്. കൂടുതല്‍ സാധ്യതയുള്ളവര്‍.
ആര്‍സിബിയില്‍ നിന്ന് ഇതുവരെ കാണാത്ത നേട്ടങ്ങള്‍ പ്രതീക്ഷിക്കാം’. ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് എത്രത്തോളം പ്രതീക്ഷയിലാണെന്ന് നായകന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കുന്നു. വര്‍ഷങ്ങളായി സൂപ്പര്‍ താരങ്ങളുടെ കൂമ്പാരമാണ് ബെംഗളൂരു ടീം. പേരു കേട്ട വമ്പന്‍ താരങ്ങള്‍ പലകുറി വന്നുപോയെങ്കിലും കിരീടത്തിലെത്താന്‍ ഇതുവരെയായില്ല.
ആദ്യ കിരീടമാണ് കോഹ്‌ലിയുടെയും സംഘത്തിന്റെയും ലക്ഷ്യം. എ.ബി.ഡി. വില്ലിയേഴ്‌സ്, ആരോണ്‍ ഫിഞ്ച്, ക്രിസ് മോറിസ്, മൊയീന്‍ അലി, ഡെയ്ല്‍ സ്‌റ്റെയ്ന്‍, യുസ്‌വേന്ദ്ര ചാഹല്‍, ഉമേഷ് യാദവ് എന്നിവര്‍ കോഹ്‌ലിക്കൊപ്പം ടീമിന്റെ പ്രതീക്ഷയാണ്.
വിദേശ താരങ്ങളുടെ പ്രകടനമാകും കിരീടത്തിലേക്കുള്ള വഴിയില്‍ നിര്‍ണായകമാകുക. യുവ താരങ്ങള്‍ക്കൊപ്പം ഡെയ്ല്‍ സ്റ്റെയ്‌നും ഉമേഷ് യാദവും നയിക്കുന്ന പേസ് നിര ശക്തമാണ്. ക്രിസ് മോറിസിന്റെ ഓള്‍റൗണ്ട് മികവും ടീമിന് കരുത്താണ്.
കഴിഞ്ഞ വര്‍ഷം ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഷിമ്രോണ്‍ ഹേറ്റ്മയറെയും മാര്‍കസ് സ്‌റ്റോയിനിസിനെയും ഒവിവാക്കിയാണ് ബെംഗളൂരുവിന്റെ വരവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: