മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് റിലയന്‍സ്. ഇന്ത്യയില്‍ 200 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ആദ്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുംബൈ സ്റ്റോക് എക്സ്ചേഞ്ചില്‍ ഇന്ന് എട്ട് ശതമാനം കൂടി നേട്ടമുണ്ടാക്കിയതോടെയാണ് റിലയന്‍സിന് ചരിത്രനേട്ടം സ്വന്തമാക്കിയത്.
ഇതോടെ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിലയന്‍സ് ഇന്ഡസ്ട്രീസിന്റെഓഹരികളുടെ മൂല്യം 2,343.90 രൂപയായി ഉയര്‍ന്നു. ജിയോയുടെ വരവിന് ശേഷം 2020ല്‍ റിലയന്‍സിന്റെ വിപണി മൂല്യം 70 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. രണ്ടാം സ്ഥാനത്തുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസി.എസ്) 10 ബില്യണ്‍ ഡോളര്‍ നേട്ടമുണ്ടാക്കാനെ സാധിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: