ന്യൂദല്‍ഹി : ഓക്സ്ഫഡിന്റെ കൊറോണ വാക്സിന് പരീക്ഷണം നിര്‍ത്തിവെച്ചതില്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ് കണ്ട്രോളറിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഓക്സ്ഫഡിന്റെ വാക്സിന് നിര്‍മാതാക്കളായ അസ്ട്ര സെനേകയുടെ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡ്രഗ് കണ്‍ട്രോളറാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന് കുത്തിവച്ച വോളന്റിയര്‍മാരില്‍ ഒരു സ്ത്രീക്ക് അജ്ഞാതരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കാത്തത് എന്തുകൊണ്ടാണെന്ന് നോട്ടീസില്‍ ആരാഞ്ഞിട്ടുണ്ട്. മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവച്ചത് എന്തുകൊണ്ട് അറിയിച്ചില്ല. ഇതുസംബന്ധിച്ച് വ്യക്തമായ കാരണം ബോധിപ്പിക്കണമെന്നും ഓക്സ്ഫഡ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അമേരിക്കയില്‍ മരുന്നു പരീക്ഷണം നിര്‍ത്തിയത് താത്കാലികമാണെന്നും ഇന്ത്യയില്‍ പരീക്ഷണം തുടരുമെന്നുമാണ് പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലപാട്. അസ്ട്ര സെനേകയുമായി ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിനിടെയാണ് പരീക്ഷണം നിര്‍ത്തിവെച്ചിരിക്കുന്നത്.
ജൂലായ് 20-നാണ് ഓക്സ്ഫഡ് സര്‍വകലാശാല കൊറോണ വാക്സിന് വികസിപ്പിച്ചെടുത്തത്. മൃഗങ്ങളിലെ പരീക്ഷണം വിജയകരമായതിനു പിന്നാലെയാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചത്. ആദ്യ രണ്ട് ഘട്ട പരീക്ഷണം വിജയകരമായിരുന്നു. ഇതില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിരുന്നില്ല. ഇതോടെയാണ് അവസാനഘട്ട പരീക്ഷണം നടത്തിയത്.
പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ ഓക്സ്ഫഡിനോട് സഹകരിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. അതില്‍ ഒന്നായിരുന്നു അസ്ട്ര സെനേക. എന്നാല്‍ പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരും. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷ പ്രധാനമാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: