കണ്ണൂര്‍: ജില്ലയില്‍ 158 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 111 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. രണ്ടു പേര് വിദേശത്തു നിന്നും 10 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 35 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4838 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 106 പേരടക്കം 3353 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 31 പേര് ഉള്‍പ്പെടെ 40 പേര് മരണപ്പെട്ടു. ബാക്കി 1445 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
കൊവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13052 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 307 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 174 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 58 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 48 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 19 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ 10 പേരും എകെജി ആശുപത്രിയില്‍ ആറ് പേരും ജിം കെയര്‍ ആശുപത്രിയില്‍ 31 പേരും ടെലി ആശുപത്രിയില്‍ ഒരാളും ചെറുകുന്ന് എസ്എംഡിപിയില്‍ ഒരാളും ആര്‍മി ആശുപത്രിയില്‍ മൂന്ന് പേരും ലൂര്‍ദ് ആശുപത്രിയില്‍ രണ്ട് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 523 പേരും വീടുകളില്‍ 11869 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 79756 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 79215 എണ്ണത്തിന്റെ ഫലം വന്നു. 541 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: