കണ്ണൂര്‍: കോവിഡ് ബാധിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും പട്ടികജാതി സമൂഹത്തിന് നേരെയുള്ള അതിക്രമം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. ജില്ല പ്രസിഡന്റ് പ്രദീപ് ശ്രീലകം അദ്ധ്യക്ഷത വഹിച്ചു. പട്ടിക ജനസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കന്‍ സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ രക്ഷാധികാരി കെ.ജി. ബാബു, ജനറല്‍ സെക്രട്ടി പി.വി.ശ്യാം മോഹന്‍, ട്രഷറര്‍ ടി.പി.സതീശന്, സെക്രട്ടറി പ്രേമന് കൊല്ലമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.
പീഡനങ്ങള്‍ തുടര്‍ക്കഥയായിട്ടും ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞൊഴിയാന്‍ ശ്രമിക്കുന്നത് പീഡനത്തേക്കാള്‍ ഗൗരവകരമായ കുറ്റമാണ്. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ തലയില്‍ ഉത്തരവാദിത്തം കെട്ടിവെക്കുന്നതിലൂടെ ആരോഗ്യമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാവില്ല. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉടന്‍ രാജിവെക്കണമെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സുനില്‍കുമാര്‍ പറഞ്ഞു.
പട്ടികജാതി സമൂഹത്തിന് നേരെയുള്ള അതിക്രമത്തിനെതിരെ സാംസ്കാരിക നായകരുടെ മൗനം കുറ്റകരമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ സര്‍ക്കാറിന്റെ കള്ളപ്രചരണം വിശ്വസിച്ച കേരളജനത വഞ്ചിക്കപ്പെട്ടതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കോവിഡ് രോഗികളായ യുവതികള്‍ പീഡനത്തിനിരയാവുന്നതിലൂടെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കോവിഡ് രോഗികള്‍ തൂങ്ങി മരിക്കുന്ന സംഭവങ്ങളിലൂടെയും ഒക്കെ വെളിവാക്കപ്പെടുന്നത്. പീഡനത്തിനിരയായ പട്ടികജാതി വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതുവരെ ഹിന്ദു ഐക്യവേദിയുടെ പ്രക്ഷോഭം തുടരുമെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ല ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: