തിരുവനന്തപുരം : തെരഞ്ഞെടുപ്പ് നടത്തിയാല്‍ വിജയിക്കുന്നവര്‍ക്ക് അഞ്ച് മാസം മാത്രമേ എംഎല്‍എ പദവി വഹിക്കാന്‍ പറ്റൂ. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഉപതെരഞ്ഞെടുപ്പിന് കേന്ദ്ര ഇലക്ഷന് കമ്മിഷന് തീരുമാനിച്ച സ്ഥിതിക്ക് മാറ്റി വെയ്ക്കണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ച് അറിയിക്കേണ്ടതായുണ്ട്. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം.
എന്നാല്‍ അടുത്ത് നടക്കേണ്ടതായുളള തദ്ദേശ തെരഞ്ഞെടുപ്പും മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ ഉപതെരഞ്ഞെടുപ്പ് മാറ്റാന്‍ സഹകരിക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതയാണ് വിവരം. ഇതിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മാറ്റി വെച്ചാല്‍ സഹകരിക്കാമെന്ന് യുഡിഎഫ് തീരുമാനമെടുത്തത്.
സംസ്ഥാന നിയമസഭയ്ക്ക് തന്നെ ആറ് മാസത്തെ കാലാവധിയാണ് ഇനിയുള്ളത്. ഉപതെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എംഎല്‍എ ആയി വെറും അഞ്ച് മാസം മാത്രമേ ഭരണത്തില്‍ ഇരിക്കാനും സാധിക്കൂ. സംസ്ഥാനത്തെ കൊറോണ വൈറസ് വ്യാപനവും കണക്കിലെടുത്താണ് ഇപ്പോള്‍ തെരഞ്ഞെുപ്പ് നടത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുന്നത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും നേരത്തെ ഇക്കാര്യം അറിയിച്ചിരുന്നു.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടത്തിയാല്‍ തന്നെ അത് കൊറോണ പ്രോട്ടോക്കോള്‍ പാലിച്ചാകും നടത്തേണ്ടത്. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 12 കോടിയിലധികം രൂപ ചെലവ് വരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തന്നെ പ്രാഥമിക കണക്ക്. എന്നാല്‍ സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികളെല്ലാം ഈ വിഷയം ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ തെരഞ്ഞെടുപ്പ് നടത്താതിരിക്കാന്‍ ഇലക്ഷന് കമ്മിഷന് തയ്യാറാവുകയുള്ളൂ. അതൊരപേക്ഷയായി തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ എത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: