കൊച്ചി: റിലയന് ജിയോയുടെ വരവില്‍ തകര്‍ന്ന വോഡഫോണും ഐഡിയയും ചേര്‍ന്ന് പുതിയ ഏകീകൃത ബ്രാന്‍ഡ് രൂപികരിച്ചു. ‘വി’ എന്ന പേരിലാണ് പുതിയ ബ്രാന്‍ഡ് പുറത്തിറക്കിയിരിക്കുന്നത്. നാളേയ്ക്കായി ഒരുമിച്ച് എന്ന ആശയത്തോടെയാണ് ഈ ബ്രാന്‍ഡുകള്‍ തങ്ങളുടെ സംയോജന പ്രക്രിയ പൂര്‍ത്തിയാക്കിയത്. ഇതോടു കൂടി പുതിയ വി ബ്രാന്‍ഡിന്റെ 4ജി കവറേജ് നൂറു കോടിയോടടുത്ത് ഇന്ത്യക്കാരിലേക്ക് എത്തും. ജിയോ ഇന്ത്യന്‍ വിപണയില്‍ അവതരിച്ചതോടെ വോഡഫോണിനും ഐഡിയയ്ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജിയോ ഇന്ത്യന്‍ വിപണിയുടെ ഭൂരിപക്ഷവും പിടിച്ചെടുത്ത് ആധിപത്യം തുടരുമ്പോഴാണ് പുതിയ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
രണ്ടു വര്‍ഷം മുന്‍പ് വോഡഫോണ്‍ ഐഡിയ ഏകീകൃത ബ്രാന്‍ഡിലേക്കു കടന്നപ്പോള്‍ മുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന രണ്ടു വന്‍കിട നെറ്റ്വര്‍ക്കുകളുടെ സംയോജനത്തിനു ശേഷം വി ബ്രാന്‍ഡ് പ്രഖ്യാപിക്കുന്നതില്‍ തനിക്കേറെ ആഹ്ലാദമുണ്ടെന്ന് വോഡഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടറും സിഇഒയുമായ രവീന്ദര്‍ തക്കര്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിന് പ്രധാനപ്പെട്ട അര്‍ത്ഥം നല്‍കുന്നതായിരിക്കും വി ബ്രാന്‍ഡ് എന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ് സംയോജനം മാത്രമല്ല ഇതിലൂടെ നടക്കുന്നത്. നൂറു കോടി ഇന്ത്യക്കാര്‍ക്ക് ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങളിലൂടെ അവരുടെ ഭാവിയിലേക്കുള്ള യാത്ര കൂടിയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഭാവിയിലേക്കു മാറാന്‍ സാധിക്കുന്ന ശൃംഖലയാണ് തങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ ഉപഭോക്താക്കളും രണ്ടാമത്തെ ടെലികോം വിപണിയുമായ ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നതെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേയും വോഡഫോണ്‍ ഐഡിയയുടേയും ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു. വി ആപ്പിലൂടെ പുതിയ ലോഗോ ദര്‍ശിക്കുകയും ആശംസിക്കുകയും ചെയ്യുന്നവര്‍ക്ക് പ്രതിദിന സമ്മാനങ്ങള്‍ നല്കുന്ന ഹാപ്പി സര്‍പ്രൈസും ഇതോടൊപ്പം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: