ചെന്നൈ: ഗായകന് എസ്.പി ബാലസുബ്രഹ്മണ്യം കൊറോണ രോഗമുക്തനായി. രോഗം ഭേദമായെങ്കിലും അദേഹം വെന്റിലേറ്ററില്‍ തുടരുകയാണ്. മകന് എസ്പി ചരണ്‍ ആണ് വിവരം പുറത്തുവിട്ടത്.
രോഗം ഭേദമായെങ്കിലും അദേഹത്തെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ അലട്ടുന്നുണ്ട്. വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെങ്കിലും അദേഹം അബോധാവസ്ഥയില്‍ അല്ല. സാധാരണ രീതിയില്‍ എഴുതുകയും ഐ പാഡില്‍ വിനോദ പരിപാടികള്‍ കാണുന്നുണ്ടെന്നും മകന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
https://www.instagram.com/tv/CE1UFkWBspl/
ഓഗസ്റ്റ് 5നാണ് തനിക്ക് കോവിഡ് ബാധിച്ചതായി എസ്പിബി അറിയിക്കുന്നത്. വിഡിയോ സന്ദേശത്തിലൂടെയായിരുന്നു അദേഹത്തിന്റെ പ്രതികരണം. തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചരണ്‍ ദിവസങ്ങള്‍ക്കു മുമ്പ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: