മുംബൈ: മറാത്ത രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്ന ബോളിവുഡ് മുന്‍നിര നടി കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്. കങ്കണ ഇപ്പോള്‍ ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ആണ് നടിയുള്ളത്. ശിവസനേയുടെ ഭീഷണിയെ തുടര്‍ന്ന് ഹിമാചല്‍ സര്‍ക്കാര്‍ ആണ് കങ്കണയ്ക്കു സുരക്ഷ നല്‍കണമെന്ന് കേന്ദ്രത്തോട് ആഭ്യര്‍ത്ഥിച്ചത്. ഇതേത്തുടര്‍ന്നാണ് വൈ കാറ്റഗറി സുരക്ഷയ്ക്കുള്ള തീരുമാനം. പതിനൊന്ന് അംഗ സിആര്‍പിഎഫ് ജവാന്‍മാരാകും ഇനി കങ്കണയ്ക്കു സുരക്ഷ കവചം ഒരുക്കുക. ആയുധധാരികളായ കമാന്‍ഡോകള്‍ക്കു പുറമേ രണ്ടു പേഴ്സനല്‍ സെക്യൂരിറ്റി ഓഫിസര്‍മാരും കങ്കണയ്ക്കൊപ്പമുണ്ടാകും. സെപ്റ്റംബര്‍ ഒമ്പതിനാണ് കങ്കണ മുംബൈയില്‍ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് നടിക്ക് കനത്ത സുരക്ഷ നല്കാന് കേന്ദ്രസര്‍ക്കാര്‍ തയാറായത്.
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണശേഷം ബോളിവുഡിലുണ്ടായ തര്‍ക്കമാണ് പുതിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. സിനിമാലോകത്തെ മാഫിയയെക്കാള്‍ തനിക്ക് ഇപ്പോള്‍ ഭയം മുംബൈ പോലീസിനെയാണെന്ന് കഴിഞ്ഞ ദിവസം കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. നഗരത്തെ കാത്തുസൂക്ഷിക്കുന്ന മുംബൈ പോലീസിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത കങ്കണ ഇനി ഇങ്ങോട്ടേക്ക് തിരിച്ചുവരണ്ടെന്നാണ് കങ്കണയുടെ ട്വീറ്റ് മറുപടിയായി അദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഇതോടെ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ ട്വറ്ററിലൂടെ വെല്ലുവിളിച്ച് കങ്കണ രംഗത്തെത്തി. മുംബൈയിലേക്ക് തിരിച്ചുവരരുതെന്ന് പറഞ്ഞ് എന്നെ പലരും ഭീഷണിപ്പെടുത്തുന്നത് കാണുന്നുണ്ട്. അതുകൊണ്ട് സെപ്തംബറിന് ഒമ്പതിന് ഞാന്‍ മുംബൈയില്‍ തിരിച്ചെത്തും. എയര്‍പോര്‍ട്ടില്‍ എത്തുന്ന സമയം ഞാന്‍ അറിയിക്കുന്നതാണ്. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ എന്നെ തടയൂവെന്ന് സഞ്ജയ് റാവത്തിന് മറുപടിയായി കങ്കണ ട്വിറ്ററില്‍ കുറിച്ചു. കങ്കണയ്ക്കും പിന്തുണയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, കങ്കണയെ ചത്രപതി വിമാനത്താവളത്തിന് പുറത്തിറക്കില്ലെന്നാണ് ശിവസേന നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: