കൊച്ചി: വിഖ്യാത മൃദംഗ വിദ്വാനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടറുമായ പ്രൊഫ.എം. ബാലസുബ്രഹ്മണ്യം (62) തഞ്ചാവൂരില്‍ അന്തരിച്ചു. തിരുവനന്തപുരം സ്വദേശിയായ ബാലസുബ്രഹ്മണ്യം വര്‍ഷങ്ങളായി എറണാകുളം കുമാരനാശാന് റോഡിലെ വീട്ടിലായിരുന്നു താമസം. തപസ്യയുടെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ കള്‍ച്ചറല്‍ അഡൈ്വസറി ബോര്‍ഡ് അംഗമാണ്. അവിവാഹിതനാണ്. സംസ്കാരം തഞ്ചാവൂരില്‍ നടത്തി.
ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, കെ.വി. നാരായണ സ്വാമി, ഡി.കെ. ജയരാമന് തുടങ്ങി ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം മൃദംഗം വായിച്ചിട്ടുള്ള പ്രൊഫ.എം. ബാലസുബ്രഹ്മണ്യം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് പ്രിന്‍സിപ്പാളായിരുന്നു. പാലക്കാട്ട് ചെമ്പൈ മ്യൂസിക് കോളേജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കോഴിക്കോട്ടുള്ള മ്യൂസിക് കോളേജിന്റെ ഡീനായും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രൊഫ. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ തപസ്യ സംസ്ഥാന അധ്യക്ഷന്‍ മാടമ്പ് കുഞ്ഞുക്കുട്ടനും ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്തും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: