കാസര്‍കോട്: കാസര്‍കോട് ജില്ലയെ വീണ്ടും ആശങ്കയുടെ മുള്‍മുനയിലാഴ്ത്തി തുടര്‍ച്ചയായി മൂന്നാം ദിനവും കൊവിഡ് പോസ്റ്റീവായവരുടെ എണ്ണം 200 കടന്നു. ഇന്നലെ 218 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രോഗം ബാധിച്ച 218 പേരില്‍ 4 പേര് വിദേശത്തു നിന്നും 5 പേര് ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. 209 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ആണ് രോഗം ബാധിച്ചത്. 112 പേര്‍ക്ക് ജില്ലയില്‍ രോഗം ഭേദമായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എവി രാംദാസ് അറിയിച്ചു.
ഇന്നലെ മാത്രം കാഞ്ഞങ്ങാട് 23, അജാനൂര്‍ 19, ഉദുമ 16, നീലേശ്വരം 14, കാസര്‍കോട് 13, മടിക്കൈ, ബേഡടുക്ക, ഈസ്റ്റ്എളേരി 12 വീതവുമായി എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.
സെപ്തംബര്‍ നാല് മുതല്‍ ആറുവരെയായി മൂന്ന് ദിവസങ്ങളിലായി 730 പേര്‍ക്കാണ് പുതുതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. സെപ്തംബര്‍ നാലിന് 236 പേര്‍ക്കും സെപ്തംബര്‍ അഞ്ചിന് 276 പേര്‍ക്കും ഇന്നലെ 218 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6104 പേരാണ്.ഇവരില്‍ 4990 പേര് വീടുകളിലും 1114 പേര് സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 217 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 94 പേര് കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു
കോവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1757 പേരാണ്.
ഇനി 762 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.സെന്റിനല്‍ സര്‍വ്വേയടക്കം ഇന്ന് 1538 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഇതില്‍ 357 എണ്ണം ആര് ടി പി സിആര്‍ പരിശോധനകളും 1181 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്. ഇതുവരെയായി 67175 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
ക്വാറന്റൈന് ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; രണ്ടു പേര്‍ക്കെതിരെ കേസ്
ക്വാറന്റൈന് ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്ത രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തളങ്കര ഇബ്രാഹിം ജാബിര്‍ (29), അലി ജൗഹര്‍ (26) എന്നിവക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഇരുവരും തളങ്കരയിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: