കാസര്‍കോട്: കാസര്‍കോട് ജില്ലയെ രണ്ടാം ദിനവും ഞെട്ടിച്ച് കൊവിഡ് രോഗബാധിതരുടെ എണ്ണം 200 കടന്ന് കുതിക്കുന്നു. ഇന്നലെ ജില്ലയില്‍ 276 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇവരില്‍ 254 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അവശേഷിക്കുന്നവരില്‍ 4 പേര് വിദേശത്തു നിന്നും 18 പേര് ഇതരസംസ്ഥാനത്തു നിന്നും വന്നവരാണ്. ഇന്നലെ 83 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് അറിയിച്ചു.
സെപ്തംബര്‍ 4ന് ജില്ലയില്‍ 236 പേര്‍ക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 215 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ആഗസ്ത് 27ന് 231 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായതില്‍ 223 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍കോട് ജില്ലയില്‍ വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധന പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും ആശങ്കയിലാഴ്ത്തുകയാണ്.
കൊവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5981 പേരാണ്. ഇവരില്‍ 4951 പേര് വീടുകളിലും 1030 പേര് സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി 279 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ 356 പേര് കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.
കൊവിഡ് ബാധിച്ച് ജില്ലയില്‍ നിലവില്‍ ചികിത്സയില്‍ ഉള്ളത് 1651 പേരാണ്. ജില്ലയില്‍ ഇതുവരെയായി 5890 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇവരില്‍ 4197 പേര് ഇതുവരെയായി രോഗവിമുക്തരായിട്ടുണ്ട്.
ഇനി 659 സാമ്പിളുകളുടെ കൂടി പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വേയടക്കം ഇന്നലെ 1305 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 293 എണ്ണം ആര്‍ടിപിസിആര്‍ പരിശോധനകളും 1012 എണ്ണം ആന്റിജന്‍ പരിശോധനകളും ആണ്. ഇതുവരെയായി 65637 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
രോഗബാധിതരുടെ പഞ്ചായത്ത്തല കണക്ക്
മുളിയാര്‍ 25, ചെങ്കള 22, കാഞ്ഞങ്ങാട് 20, ചെമ്മനാട് 18, കിനാനൂര്‍കരിന്തളം 17, തൃക്കരിപ്പൂര്‍ 15, നീലേശ്വരം 14, അജാനൂര്‍ 13, എന്മകജെ, ബേഡടുക്ക, കുമ്പള 12, വലിയപറമ്പ 9, പിലിക്കോട് 8, കയ്യൂര്‍ചീമേനി, കാസര്‍കോട്, പുല്ലൂര്‍പെരിയ 7, കാറഡുക്ക 6, മടിക്കൈ, മൊഗ്രാല്‍ പുത്തൂര്‍, മഞ്ചേശ്വരം 5 വീതം, പള്ളിക്കര 4, കുറ്റിക്കോല്‍, പടന്ന, പുത്തിഗൈ, ചെറുവത്തൂര്‍, മധൂര്‍, ബദിയടുക്ക 3 വീതം, ബളാല്‍, മംഗല്‍പ്പാടി, പനത്തടി, ഉദുമ, കോടോംബേളൂര്‍, ഈസ്റ്റ്എളേരി രണ്ട് വീതം, വോര്‍ക്കാടി, മീഞ്ച ഒന്ന് വീതം, മറ്റ്ജില്ല ആലക്കോട്1(കണ്ണൂര്‍) എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് തല കണക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: