കണ്ണൂര്‍: ജില്ലയില്‍ 200 പേര്‍ക്ക് ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 162 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. അഞ്ചു പേര് വിദേശത്തു നിന്നും എട്ടു പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 25 പേര് ആരോഗ്യ പ്രവര്‍ത്തകരുമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 4420 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 67 പേരടക്കം 3180 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 30 പേര് ഉള്‍പ്പെടെ 40 പേര് മരണപ്പെട്ടു. ബാക്കി 1200 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12471 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 277 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 168 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 52 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 45 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 18 പേരും തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രിയില്‍ എട്ട് പേരും എകെജി ആശുപത്രിയില്‍ മൂന്ന് പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 503 പേരും വീടുകളില്‍ 11400 പേരുമാണ് നിരീക്ഷണത്തിലുള്ളത്.
ജില്ലയില്‍ നിന്ന് ഇതുവരെ 75712 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 75083 എണ്ണത്തിന്റെ ഫലം വന്നു. 629 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: