മോസ്കോ: രാജ്യത്തിന്റെ കൊറോണ പ്രതിരോധ വാക്സിന് സ്ഫുട്നിക് 5നെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് റഷ്യ. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ചിട്ടുള്ള മുഴുവന്‍ പരിശോധനകളും റെഗുലേറ്ററി നടപടികളും പൂര്‍ത്തീകരിക്കുന്നതുവരെ സ്ഫുട്നിക് 5 ഉപയോഗിക്കരുതെന്ന വിദഗ്ധരുടെ പ്രസ്താവനയ്ക്കെതിരെയാണ് റഷ്യ രംഗത്തെത്തിയത്.
റഷ്യന്‍ വാക്സിനെ കളങ്കപ്പെടുത്തുന്നതിനു വേണ്ടിയാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി പാശ്ചാത്യര്‍ ശ്രമിക്കുന്നത്. അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും തങ്ങളുടെ പക്കല്‍ ഉത്തരമുണ്ടെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് തലവന്‍ കിരില്‍ ദിമിത്രീവ് പറഞ്ഞു. അതേസമയം, സ്ഫുട്നിക് വി പ്രാദേശികമായി നിര്‍മിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച ഇന്ത്യയുടെ നിലപാടിനെ അദ്ദേഹം പ്രശംസിച്ചു. ലോകത്താകെയുള്ള വാക്സിനുകളുടെ അറുപത് ശതമാനവും ഇന്ത്യയിലാണ് നിര്‍മിക്കുന്നതെന്നും സ്ഫുട്നിക്കിന്റെ ഉത്പാദനത്തെ കുറിച്ച്, ബന്ധപ്പെട്ട ഇന്ത്യന്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും ദിമിത്രീവ് പറഞ്ഞു.
സ്ഫുട്നിക് 5ന്റെ ക്ലിനിക്കല്‍ ട്രയലുകളുടെ ഫലം വെള്ളിയാഴ്ച റഷ്യ പുറത്തുവിട്ടിരുന്നു. ട്രയലിന്റെ ഭാഗമായ 76 പേരിലും കൊറോണയ്ക്കെതിരെ ശക്തമായ പ്രതിരോധശേഷിയുണ്ടാക്കാന്‍ സ്ഫുട്നിക്കിനായെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണത്തിന് വിധേരാക്കിയ ആരിലും വാക്സിന് പാര്ശ്വഫലങ്ങളുണ്ടാക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: