ന്യൂദല്‍ഹി: റെഡ് ക്രസന്റ് സന്നദ്ധസംഘടനയാണെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. റെഡ് ക്രസന്റ് സന്നദ്ധ സംഘടനയല്ലെന്നും യുഎഇ സര്‍ക്കാരിന്റെ ഏജന്‍സിയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടാനാണ് തീരുമാനം.
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയില്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെ യുഎഇ സര്‍ക്കാര്‍ ഏജന്‍സിയുമായി കരാറൊപ്പിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടി ഗുരുതര ചട്ടലംഘനമാണ്. റെഡ് ക്രസന്റിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലാത്ത സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ നടപടികള്‍ നയതന്ത്ര പ്രതിസന്ധിയുണ്ടാക്കിയെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി.
ലൈഫ് മിഷന് പദ്ധതിയില്‍ റെഡ് ക്രസന്റിനെ ഉള്‍പ്പെടുത്തിയതില്‍ യാതൊരു പ്രശ്നവുമില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. വേണമെങ്കില്‍ ഇനി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചാലും മതിയെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം. മറ്റൊരു വിദേശരാജ്യത്തോട് നയതന്ത്ര വ്യവസ്ഥകള്‍ ലംഘിച്ച് കേരളം നേരിട്ട് കരാറൊപ്പിട്ടതിനെതിരെ ഇതിനകം തന്നെ വിദേശകാര്യ മന്ത്രാലയം അതൃപ്
തി അറിയിച്ചിട്ടുണ്ട്. കേരളം വെറുമൊരു സംസ്ഥാനം മാത്രമാണെന്നും സ്വതന്ത്ര രാജ്യത്തെപ്പോലെ പെരുമാറുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് വിദേശകാര്യ വിദഗ്ധരുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: