മനസ്സിലും മുറ്റത്തും
പൂക്കളമിട്ടു
മതിവരാതോണ
പ്പുലരിപോകുന്നോ?
ചതയും മനുഷ്യ
ചിന്തകള്‍ പുല്കിയും
ചതയദിനമേ നീയിന്നു
പോകുമോ?
വഴിയില്‍ ജനങ്ങള്‍
ഭീതിപൂണ്ടിപ്പൊഴും
തുഴയില്ലാതോണിയില്
മുന്നോട്ട് നീങ്ങിയോ?
ഗതകാലോര്മ്മക
ളെത്തിപ്പിടിച്ചു നാം
ഗതമാം ജീവിത
സ്വപ്നങ്ങള്‍ നെയ്തുവോ?
ഗൃഹാതുരത്വത്തിന്
പച്ചിലക്കാടുകള്‍
ഗിരിയില്‍ വളരും
മാമരശ്രേണികള്
മാധവ മാധുര്യ
വാക്കുകള്‍ കേട്ടു നാം
മായിച്ചു കളയാ
മത്സര ഭാവങ്ങള്‍
ആവേശമാകുന്ന
ജീവിത തന്ത്രിയില്‍
ശ്രീ ‘ഗുരു’ വാക്യങ്ങ
ളെന്നും സൂക്തമായ്
മതിലുകള്‍ ജാതി-
വരമ്പിന്നെതിരെ
മതാന്ധ ചെയ്തികള്‍
മുള്ളുകള്‍ക്കെതിരെ
പൊരുതി വീഴുവാ-
നല്ലല്ലൊ ജീവിതം
അറുതിയാകാന്‍
തുടരാം തപസ്സുമായ്
മന്വന്തരങ്ങള്‍ക്കു
വഴിവിളക്കായിടാന്
അന്യതാബോധമകറ്റിയ
ദേവന്റെ
അനുദിനമറിവിന്
അബ്ധിയലകള്
അനന്വയം പ്രഭാവ
പകര്‍ച്ചയാകും
ചതയ മണയും
ഹൃദയ വാതിലില്‍
ഉദയ രശ്മിയായ്
വന്നു മുട്ടുന്നു നീ
ഒരിക്കലും മായാത്ത
ഓര്‍മ്മയായ് പൂക്കള്‍
വിരിയട്ടെ മാനസ
വാടിയിലെന്നും
പ്രഭാകരന് നറുകര
6282720519
പ്രതികരിക്കാൻ ഇവിടെ എഴുതുക: