മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഏറ്റെടുത്ത കാര്യങ്ങള്‍ക്ക് കൂടുതല്‍ ചുമതലാബോധത്തോടെ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. പ്രതികൂലസാഹചര്യങ്ങളെ തന്മയത്വമായി നേരിടുവാന്‍ സാധിക്കും. സുരക്ഷിതമായ മാര്‍ഗ്ഗങ്ങളില്‍ ധനം മുടക്കും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. കര്മമേഖലയില് സഹപ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണം ലഭ്യമാവും. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. ബാഹ്യമായ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുവാന്‍ സാധിക്കുന്നതാണ്.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
വ്യവസ്ഥകള്‍ക്കതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നതാണ്. ബന്ധുജനങ്ങളില് നിന്നും തിക്താനുഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ഗൃഹ നിര്‍മാണം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുന്നതാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം
വിശ്വാസ വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കേണ്ടതാണ്. പ്രവൃത്തി മേഖലയില്‍ കൂടുതല്‍ വിട്ടുവിഴ്ചാപരമായ മനോഭാവം ആവശ്യമായിവരും. കിട്ടാനുള്ള ധനം തിരികെ ലഭിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)
പ്രവര്‍ത്തന ശൈലിയില്‍ കാര്യമായ മാറ്റം വരുത്തും. ആത്മ പ്രശംസ അധികരിക്കുന്നതാണ്. നിയമ വിദഗ്ധരുടെ സേവനം ആവശ്യമായിവരും. കൂടുതല്‍ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിക്കും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം,ചിത്തിര(1/2)
ആര്ഭാടങ്ങള്ക്ക് നിയന്ത്രണം ആവശ്യമായിവരും. ഏറ്റെടുത്ത പദ്ധതികള്‍ നിശ്ചിത സമയത്ത് പൂര്‍ത്തീകരിക്കും. അസൂയാലുക്കളുടെ പ്രവര്‍ത്തനം മനഃസ്വസ്ഥത കെടുത്തും. കൂടുതല്‍ അംഗീകാരങ്ങള്‍ വന്നുചേരും.
തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)
സര്‍ക്കാര്‍ സംബന്ധമായ ആനുകൂല്യങ്ങള്‍ ലഭ്യമാവും. ഉദ്യോഗ സംബന്ധമായ പ്രമോഷനോ സ്ഥാനമാറ്റമോ സിദ്ധിക്കുന്നതാണ്. കുടുംബ ജീവിതത്തില്‍ കൂടുതല്‍ സ്വസ്ഥത ലഭ്യമാവും. അസാദ്ധ്യമെന്നു തോന്നിയ കാര്യങ്ങള്‍ വരെ പെട്ടെന്ന് നടന്നു കിട്ടും.
വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട
ഔചിത്യ പൂര്‍വ്വം തീരുമാനങ്ങള്‍ കൈക്കൊള്ളും. കടംകൊടുത്ത ധനം തിരികെ ലഭിക്കും. സന്താനങ്ങളുടെ ഉന്നതിക്കായി ചില നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളും. വാക്കുപാലിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)
തൊഴില്‍ നഷ്ടത്തിനു സാധ്യത കാണുന്നു. തീരുമാനിച്ചുവച്ചിരുന്ന വിവാഹം പരപ്രേരണയാല്‍ മാറ്റം സംഭവിക്കുവാനിടയാകും. ദൈവാനുഗ്രഹംകൊണ്ട് മാത്രം പല അപകടങ്ങളില്‍ നിന്നും മാറിനല്‍ക്കാന്‍ കഴിയുന്നതാണ്. അദ്ധ്വാനഭാരം വര്‍ദ്ധിക്കുന്നതാണ്.
മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം, അവിട്ടം (1/2)
അധികാരസ്ഥാനങ്ങളില്‍നിന്നും പ്രതിക്ഷിക്കുന്നതു പോലെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചെന്ന് വരില്ല. സ്വാഭിപ്രായം മുന്‍ നിര്‍ത്തിയുള്ള വിവാഹബന്ധം നടന്നുകിട്ടും. ജോലി സംബന്ധമായി മാനസിക പിരിമുറുക്കം വര്‍ദ്ധിക്കാനിടയാകും.
കുംഭക്കൂറ്: അവിട്ടം(1/2), ചതയം,
പൂരുരുട്ടാതി(3/4)
ഉദരസംബന്ധമായ അസുഖം മൂലം വിഷമിക്കാനിടയാകും. പുതിയ ബിസിനസു തുടങ്ങുന്നതുവഴി ധനനഷ്ടത്തിനിടയാക്കും. തര്‍ക്കത്തില്‍പ്പെട്ട് തടയപ്പെട്ടിരുന്ന സാമ്പത്തിക നേട്ടങ്ങള്‍ ലക്ഷ്യമാകാനിടയാകും. ഔദ്യോഗിക രംഗത്ത് അധിക ചുമതല വഹിക്കാനിടവരും.
മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി
പിതൃതുല്യരുടെ വേര്‍പാട് നിമിത്തം ദുഃഖിക്കാനിടവരും. അര്‍ഹമായി കിട്ടേണ്ട അംഗീകാരം ലഭിക്കാനിടയാകും. തൊഴില്‍രംഗത്ത് ചെലവ് വര്‍ധിക്കും. ഈശ്വര ഭജനം അഭികാമ്യം. ആരോഗ്യസ്ഥിതി മെച്ചമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: