ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയേറ്റ് നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ നിരക്ക് ഏറ്റവും കുറവ് ദല്‍ഹിയില്‍. ആകെ ബാധിതരുടെ 9.70 ശതമാനം മാത്രമാണ് ഇവിടെ ചികിത്സയിലുള്ള രോഗികള്‍.
ഛത്തിസ്ഗഡ് ആണ് ചികിത്സയിലുള്ള രോഗികളുടെ നിരക്കില്‍ മുന്നിലുള്ളത്. ഇവിടത്തെ ബാധിതരുടെ 49.26 ശതമാനവും ചികിത്സയിലാണ്. രാജ്യത്തേറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ 72.58 ശതമാനവും രോഗമുക്തരായി. 24.39 ശതമാനം പേര് മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള ആദ്യ 15 സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളവരുടെ നിരക്ക് കേരളത്തിലാണ് കൂടുതല്‍. ഇവിടത്തെ ആകെ ബാധിതരുടെ 27.10 ശതമാനവും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. തമിഴ്നാട്ടില്‍ ആകെ ബാധിതരുടെ 11.68 ശതമാനവും ആന്ധ്രാപ്രദേശില്‍ 22.23, കര്‍ണാടകയില്‍ 25.96 ശതമാനവും രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: