ന്യൂദല്‍ഹി : ദേശീയ അധ്യാപക ദിനത്തില്‍ രാജ്യത്തെ എല്ലാ അധ്യാപകര്‍ക്കും നന്ദി അറിയിച്ച് പ്രാധാനമന്ത്രി നരേന്ദ്രമോദി. മനസ്സിനെ രൂപപ്പെടുത്തുന്നതിലും നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും കഠിനാധ്വാനികളായ അധ്യാപകര്‍ നല്കിയ സംഭാവനകള്‍ക്ക് നമ്മള് നന്ദിയുള്ളവരാണ്. അധ്യാപക ദിനത്തില്‍, അധ്യാപകരുടെ ശ്രദ്ധേയമായ ശ്രമങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും മോദി ട്വിറ്ററിലൂടെ അറിയിച്ചു
അധ്യാപകരെ വീരന്മാരെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നല്ല മനസ്സുകളെ രൂപപ്പെടുത്തുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനും അവര്‍ നല്കിയ സംഭാവനകളേയും പ്രശംസിച്ചു. മനസ്സുകളെ രൂപപ്പെടുത്തുന്നതിനും രാഷ്ട്രം കെട്ടിപ്പടുക്കുന്നതിലും അധ്യാപകര്‍ ചെയ്യുന്ന കഠിനാധ്വാനത്തോട് നമ്മള് എല്ലായ്പ്പോഴും നന്ദിയുള്ളവരായിരിക്കും. ഇന്ന് അധ്യാപക ദിനത്തില്‍ അവരുടെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മുടെ അധ്യാപകരോട് നന്ദിയറിയിക്കുകയാണ്. ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മവാര്ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
കഴിഞ്ഞ തവണത്തെ മന് കി ബാത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ അറിയപ്പെടാത്ത വശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്കുന്ന അധ്യാപകരെക്കുറിച്ചും ട്വീറ്റിനൊപ്പം ചേര്‍ത്തു. ഡോ. രാധാകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടുള്ള ട്വീറ്റാണ് അമിത് ഷായും പങ്ക് വെച്ചത്. മുന്‍ രാഷ്ട്രപതി ഡോ.എസ്.ര ാധാകൃഷ്ണന് അദ്ദേഹത്തിന്റെ ജന്മദിനത്തില് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാജ്യത്തെ മുഴുവന്‍ അധ്യാപക സഹോദരങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. രാജ്യത്തെ രൂപപ്പെടുത്തുന്നതിമായി ദശലക്ഷക്കണക്കിന് മനസുകളെ നേര്‍വഴിക്ക് നയിക്കുന്നത് അധ്യാപകരാണ്’ എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: