ന്യൂദല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബീനീഷ് കോടിയേരിയുടെ ഉടമസ്ഥതിയുള്ള കമ്പനികളുടെ മറവില്‍ നടക്കുന്ന സാമ്പത്തിക തട്ടിപ്പും മയക്കുമരുന്ന് മാഫിയയുമായുള്ള ബന്ധവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കിം.
ബിനീഷ് കോടിയേരി ഡയറക്ടറായി ബെംഗളൂരുവില്‍ തുടങ്ങിയ രണ്ടു കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നാവശപ്പെട്ട് സുപ്രീംകോടതി അഭിഭാഷകന് കോശി ജേക്കബ് ആണ് കേന്ദ്ര ധനകാര്യ സെക്രട്ടറിക്കും കോര്‍പ്പറേറ്റ്കാര്യ സെക്രട്ടറിക്കും പരാതി നല്‍കിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദുമായി ബിനീഷിനുള്ള ബന്ധവും അന്വേഷിക്കണമെന്ന് പരാതിയിലുണ്ട്. ലഹരിക്കടത്തു കേസില്‍ ആരോപണമുയര്‍ന്ന ബി ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്ന ബെംഗളൂരുവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ബിനീഷ് കോടിയേരിയാണെന്നുള്ള രേഖകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇങ്ങനെ കമ്പനിയില്ലെന്നായിരുന്നു ബിനീഷ് നേരത്തെ പ്രതികരിച്ചത്. 2015 ല്‍ തുടങ്ങിയ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടോ പണമിടപാടു രേഖയോ ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറെക്സ് ട്രേഡിങ് എന്നീ രണ്ടു കമ്പനികളാണ് ബംഗളൂരു ആസ്ഥാനമായി റജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടുവര്‍ഷം പ്രവര്‍ത്തിച്ച ശേഷം കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനികളുടെ അംഗീകാരം റദ്ദാക്കിയിരുന്നു. ഈ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് സമാഹരിച്ച തുകയാണ് മയക്കുമരുന്ന് മാഫിയ അംഗം അനൂപിനു വേണ്ടി ബിനീഷ് ചെലവഴിച്ചത്. ബി ക്യാപ്പിറ്റലിന്റെ മറവിലാണ് അനൂപ് മുഹമ്മദിന്റെ ഹോട്ടല്‍ സംരംഭത്തിന് പണം മുടക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ഹോട്ടലില്‍ വച്ചായിരുന്നു ലഹരിമരുന്ന് ഇടപാടുകള്‍ നടന്നതെന്നു കേസില്‍ പിടിയിലായ മറ്റൊരു പ്രതി മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: