മോസ്കോ: അതിര്‍ത്തി പ്രശ്നത്തില്‍ ചൈന ധാരണകള്‍ തെറ്റിച്ചെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങ്. ലഡാക്കിലെ സംഘര്‍ഷ മേഖലയില്‍ തല്‍സ്ഥിതി പുനസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഷാങ്ഹായ് ഉച്ചകോടിക്കിടെ രാജ്നാഥ് സിങ്ങാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചകോടിക്കിടെ ഇന്ത്യയുമായി അതിര്‍ത്തി വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ചൈനമന സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
അതിര്‍ത്തിയില്‍ നിന്നും ചൈന സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കണം. മുന്‍ ധാരണ ചൈന ലംഘിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും രാജ്നാഥ് സിങ് യോഗത്തില്‍ അറിയിച്ചു. രണ്ട് മണിക്കൂര്‍ 20 മിനിട്ടാണ് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തിയത്.
അതേസമയം ഇന്ത്യ-ചൈന തര്‍ക്കത്തില്‍ പ്രശ്ന പരിഹാരത്തിനായി ഇടപെടാന്‍ തയ്യാറാണെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അതിര്‍ത്തിയിലെ സാഹചര്യം പുറത്തറിയുന്നതിനേക്കാള്‍ വളരെ മോശമാണ്. തര്‍ക്ക പരിഹാരത്തിന് ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യം ഉണ്ടെന്നും വൈറ്റ്ഹൗസിലെ വാര്‍ത്താ സമ്മേളനത്തിനിടെ ട്രംപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: