Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പുനര്‍നിര്‍വചനം അധ്യാപകര്‍ക്കും

ദേശീയ അധ്യാപക ദിനത്തില്‍, അധ്യാപകനും കാലടി സംസ്‌കൃത സര്‍വകലാശാല വൈസ്ചാന്‍സലറും പിഎസ്സി ചെയര്‍മാനുമായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണന്‍ നവ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ എഴുതുന്നു...

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2020, 03:00 am IST
in Main Article

ഭാരതത്തില്‍ വിദ്യാഭ്യാസ സമ്പ്രദായം ലോകത്ത് മറ്റു ഭാഗങ്ങളില്‍ നില നിന്നിരുന്നതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. ഗുരുകുലസമ്പ്രദായമെന്ന് നാം വിശേഷിപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ഗുരു പറയുന്നതിനപ്പുറത്തേക്ക് പോകരുതെന്ന നിലയില്‍ ഒതുങ്ങിയിരുന്നില്ല. ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഗുരുവാക്യം പറഞ്ഞിട്ടുള്ളത് ശ്രീ ശങ്കരാചാര്യര്‍ തന്നെയാണ്. അദ്ദേഹം ശിഷ്യന്മാരെ ഉപദേശിച്ചിരുന്ന പ്രധാന കാര്യം ഗുരുമുഖത്തു നിന്നായാലും ശാസ്ത്രം മാത്രമേ ഗ്രഹിക്കാവൂ എന്നതാണ്.

ശാസ്ത്രം എന്നാല്‍, ഗുരു പഠിപ്പിച്ച കാര്യം സ്വന്തം ജീവിതാനുഭവങ്ങളില്‍ ബോധ്യമാകുകയെന്നതാണ് വിവക്ഷ. ഏത് മഹത് തത്വമായാലും അതാരു പഠിപ്പിച്ചതായാലും സ്വ ജീവിതാനുഭവത്തില്‍ ബോധ്യമായാല്‍ മാത്രമേ സ്വീകരിക്കാവൂ എന്നാണ് ശങ്കരാചാര്യര്‍ പഠിപ്പിച്ചത്. ഇതില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അധ്യാപക കേന്ദ്രീകൃതമോ വിദ്യാര്‍ഥി കേന്ദ്രീകൃതമോ ആയ പഠന സമ്പ്രദായത്തെയല്ല, സ്വാനുഭവത്തില്‍ സിദ്ധമാകുന്ന തത്വവിചാരം ഗ്രഹിക്കാന്‍ കഴിയുന്ന പഠന സമ്പ്രദായമാണ് സ്വീകാര്യം എന്ന് ശങ്കരാചാര്യര്‍ ഉദ്ഘോഷിച്ചു. ഈ ശങ്കരാചാര്യരെക്കുറിച്ചാണ്, കഴിഞ്ഞ ദിവസം നമ്മുടെ മുഖ്യമന്ത്രി, അദ്ദേഹം പിന്തിരിപ്പന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചയാളാണ് എന്ന് വിശേഷിപ്പിച്ചത്. ഏത് മുഖ്യമന്ത്രിക്കും താന്‍ പ്രസംഗിക്കുന്ന കാര്യങ്ങളെക്കുറിച്ച് സവിശേഷമായ അറിവുണ്ടായിരിക്കണം എന്ന് ശഠിക്കാന്‍ ഒരാള്‍ക്കും കഴിയില്ല കാരണം, അത്രയേറെ വൈവിധ്യമായ വിഷയങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് പ്രസംഗിക്കേണ്ടി വരും. അപ്പോള്‍ വിവരവും വിവേകവുമുള്ള പ്രസംഗമെഴുത്തുകാരെ നിയമിക്കാന്‍ വിവേചന ശക്തിയുള്ള മുഖ്യമന്ത്രിമാര്‍ എന്നും ശ്രദ്ധിക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ശ്രീനാരായണ ഗുരു ജയന്തി ദിവസം പ്രസംഗം എഴുതിക്കൊടുത്ത പ്രസംഗമെഴുത്തുകാരന് വിവേകമില്ല എന്നു മാത്രമല്ല അജ്ഞത വേണ്ടുവോളമുണ്ടുതാനും.  

അത്തരം എഴുത്തുകാരെ ആശ്രയിച്ചാല്‍ വിവരക്കേട് വിളമ്പി മുഖ്യമന്ത്രിമാര്‍ അപഹാസ്യരായിത്തീരേണ്ടി വരും.

ശങ്കരാചാര്യരെ ഇന്ത്യയുടെ യശഃസ്തംഭമായി കരുതിയവരില്‍ ഒരാള്‍ മഹാകവി കുമാരനാശാനാണ്. ”ജഗദ് ഗുരുക്കന്മാര്‍ എന്ന് അഭിമാനിക്കുവാന്‍ ഹിന്ദുക്കളുടെ മതാചാര്യന്മാര്‍ പലരുണ്ടെങ്കിലും അത്ഭുതകരമായ അദൈ്വത സിദ്ധാന്തത്തെ  വിജയപൂര്‍വം സ്ഥാപിച്ച്, പ്രചാരപ്പെടുത്തി, അന്നും ഇന്നും ലോകം മുഴുവനുള്ള പണ്ഡിതന്മാരുടെ ഭക്തിബഹുമാനങ്ങള്‍ക്ക് പാത്രമായിത്തീര്‍ന്നിട്ടുള്ളത് സാക്ഷാല്‍ ശങ്കരാചാര്യര്‍ ഒരാള്‍ തന്നെയാകുന്നു. കേരളത്തിന്, അദ്ദേഹത്തിന്റെ ജന്മഭൂമിയെന്നതിനേക്കാള്‍ അഭിമാന ജനകമായ ഒരു മാഹാത്മ്യം ഉണ്ടായിട്ടില്ലെന്നത് തീര്‍ച്ചതന്നെ.” (കുമാരനാശാന്റെ ഗദ്യ ലേഖനങ്ങള്‍. വാല്യം 2. പുറം 296). അങ്ങനെയുള്ള ശ്രീ ശങ്കരചാര്യരെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ പ്രസംഗമെഴുത്തുവിദ്വാന്‍ ഈ വിധമുള്ള അപവാദങ്ങള്‍ എഴുതി അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുന്നത്. വിദ്യാഭ്യാസത്തെക്കുറിച്ചും അധ്യാപനത്തെക്കുറിച്ചും ഓര്‍ക്കുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ മുന്നില്‍ വരേണ്ടത് ശങ്കരാചാര്യര്‍ തന്നെയാണ്. കാരണം, വിദ്യാഭ്യാസ വ്യവസ്ഥയുടെ ഉദാത്ത മാതൃക ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത് ശ്രീശങ്കരനാണ്. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍, അദൈ്വത സിദ്ധാന്തം അധ്യാപകന്‍, വിദ്യാര്‍ഥി, പാഠ്യവസ്തു എന്നിങ്ങനെയുള്ള ഭേദവിചാരങ്ങളേയും ഇല്ലാതാക്കുന്നു എന്നതുകൊണ്ടാണ്.

ഈ പശ്ചാത്തലത്തിലാണ് നവവിദ്യാഭ്യാസ നയം 2020 പ്രസക്തമാകുന്നത്. ഇന്ത്യയുടെ ചരിത്രത്തില്‍ അനേകം വിദ്യാഭ്യാസ കമ്മീഷനുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കസ്തൂരി രംഗന്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടാണ്, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലെ അടിസ്ഥാന പ്രശ്നത്തെ ആദ്യമായി അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം, അതായത് ഇംഗ്ലീഷ് വിദ്യാഭ്യാസം സ്ഥാപിക്കുന്നതിന് മെക്കാളെ പ്രഭു എഴുതിയുണ്ടാക്കിയ നയരേഖയുടെ ആമുഖത്തില്‍ (1835) അദ്ദേഹം എഴുതി: ഇന്ത്യക്ക് അഭിമാനകരമായ ശാസ്ത്രം, തത്വചിന്ത, മതം, കല, സംസ്‌കാരം എന്നിങ്ങനെ യാതൊന്നുമില്ല. ഇന്ത്യയില്‍ നിലനിന്നിരുന്ന എല്ലാ വിജ്ഞാന ശാഖകളേയും യൂറോപ്യന്‍ വിജ്ഞാന ശാഖകള്‍കൊണ്ട് മാറ്റിയെടുക്കണം. എങ്കിലേ ഈ രാജ്യത്തെ കീഴ്പ്പെടുത്താന്‍ കഴിയൂ. ഇക്കാര്യം 1835 ഫെബ്രുവരിയില്‍ മെക്കാളെ പ്രഭു ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിലും എടുത്തു പറഞ്ഞു. ആ വിദ്യാഭ്യാസത്തിന്റെ ഫലശ്രുതിയും അദ്ദേഹം പറയുന്നുണ്ട്- അങ്ങനെ വന്നാല്‍ കാഴ്ചയില്‍ ഇന്ത്യക്കാരും അഭിരുചിയിലും സംസ്‌കാരത്തിലും യൂറോപ്യന്മാരുമായ അഭിജാത തലമുറയെ സൃഷ്ടിക്കാന്‍ കഴിയും. മെക്കാളെ സായ്വിന് തെറ്റിയില്ല, അദ്ദേഹം ആഗ്രഹിച്ചതുപോലെ യൂറോപ്യന്മാരായ ഇന്ത്യക്കാരുണ്ടായി.

1905 ല്‍ ഹിന്ദ് സ്വരാജ് എഴുതിയപ്പോള്‍ ഈ യൂറോപ്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് ഗാന്ധിജി അതി രൂക്ഷമായി വിമര്‍ശിച്ചത്. ഇന്ത്യന്‍ സാംസ്‌കാരിക അന്തര്‍ധാരയുടെ അടിസ്ഥാനത്തില്‍ ഒരു ജീവിത വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ഗാന്ധിജി നടത്തിയ ആദ്യ ശ്രമമായിരുന്നു ഹിന്ദ് സ്വരാജ് രചന. എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം അധികാരത്തിലെത്തിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു, ലേഡി മൗണ്ട് ബാറ്റണിന്റെ ആരാധകന്‍ മാത്രമായിരുന്നില്ല, യൂറോപ്യന്‍ സംസ്‌കാരത്തിന്റെ പ്രചാരകനുമായിരുന്നു. അതിന്റെ ഫലമായാണ് ഇന്നത്തെ വികലമായ വിദ്യാഭ്യാസ നയം വികസിച്ചു വന്നത്.

ആ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ആധാരശ്രുതിയെ ആശ്രയിച്ചുകൊണ്ടാണ് നവവിദ്യാഭ്യാസ നയം 2020 രൂപീകരിച്ചിരിക്കുന്നത്. അതിന്റെ പ്രഥമ ലക്ഷ്യം ഊര്‍ജസ്വലവും കര്‍മനിരതവുമായ ഒരു വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കുകയെന്നതാണ്. അത്തരം ഒരു വിജ്ഞാന സമൂഹത്തെ സൃഷ്ടിക്കണമെന്നുണ്ടെങ്കില്‍ നമ്മുടെ വേരുകളില്‍ നിന്ന് ഊര്‍ജം വലിച്ചെടുക്കേണ്ടിവരും. എന്നാല്‍ മാത്രമേ കരുത്തുറ്റ വിദ്യാഭ്യാസ സമ്പ്രദായം രൂപീകരിച്ചെടുക്കാന്‍ പറ്റൂ. ഈ നവ വിദ്യാഭ്യാസ നയത്തില്‍ അധ്യാപനവും അധ്യാപകനും വിദ്യാര്‍ഥിയും പുനര്‍ നിര്‍വചിക്കപ്പെടുന്നു. യൂറോപ്പിനോടുള്ള അടിമത്തം ഇനിയും സഹിക്കുക എന്നു പറയുന്നത് 130 കോടി ഇന്ത്യാക്കാര്‍ക്ക് അപമാനകരം തന്നെ. ഇവരില്‍ നിന്ന് കമ്യൂണിസ്റ്റുകാരെ ഞാന്‍ ഒഴിവാക്കുന്നു. കാരണം, കാള്‍ മാര്‍ക്സിന് ഇന്ത്യയെക്കുറിച്ച്, കമ്യൂണിസ്റ്റ് ശൈലിയില്‍ പറഞ്ഞാല്‍ ഒരു ചുക്കും അറിയില്ലായിരുന്നു. അതുകൊണ്ട് ഇന്ത്യ, പ്രാകൃത രാജ്യമാണെന്നും അവിടത്തെ ജനങ്ങള്‍ പ്രാകൃതരാണെന്നും അവര്‍ക്ക് വിദ്യാഭ്യാസവും സംസ്‌കാരവും ഇല്ലെന്നും യുറോപ്യന്‍ പക്ഷപാതി മാത്രമായ കാള്‍ മാര്‍ക്സ് എഴുതിയിട്ടുണ്ട്. അങ്ങനെ തന്റെ അജ്ഞതയ്‌ക്ക് അദ്ദേഹം സ്ഥിരപ്രതിഷ്ഠയും നല്‍കി. യൂറോപ്യന്‍ പക്ഷപാതികളായ എല്ലാവരും കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെ ഈ വിദ്യാഭ്യാസ നയത്തെ വെറുക്കാനാണ് സാധ്യത. കാരണം അവര്‍ക്ക് എന്നും അഭികാമ്യം വൈദേശിക സമ്പ്രദായങ്ങളാണ്.

ആയതിനാല്‍ ഈ അധ്യാപക ദിനത്തില്‍ അധ്യാപക-വിദ്യാര്‍ഥി സമൂഹം ഈ പുതിയ വിദ്യാഭ്യാസ നയരേഖ സവിസ്തരം വായിക്കാനും ചര്‍ച്ചചെയ്യാനും സ്വയം സമര്‍പ്പിക്കണം എന്നാണ് എനിക്ക് തോന്നുന്നത്.

ഡോ. കെ.എസ്. രാധാകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

Health

ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

Samskriti

കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും ‘സ്‌കന്ദഷഷ്ഠി’ വ്രതം: അനുഷ്ഠിക്കുമ്പോള്‍ അറിയേണ്ടവ

Local News

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

ബംഗാളില്‍ മമത സര്‍ക്കാര‍് തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി, ബംഗാളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.