ബെംഗളൂരു: മയക്കുമരുന്ന് കേസ് ഇടപാട് കേസുമായി ബന്ധപ്പെട്ട് കന്നഡ നടി രാഗിണി ദ്വിവേദിയെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. രാവിലെ യെലഹങ്കയിലെ ഫ്ളാറ്റില്‍ നിന്ന് കസറ്റഡിയില്‍ എടുത്ത ഇവരെ എട്ടുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവിലായാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ നടത്തിയ നടത്തിയ റെയിഡില്‍ ഇവരുടെ ഫ്ളാറ്റില്‍ നിന്ന് നാല് മൊബൈല്‍ ഫോണുകളും രണ്ട് ലാപ്പ് കോപ്പുകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെയെല്ലാം പഴയ ഫയലുകള്‍ രണ്ടുദിവസം മുമ്പ് നീക്കം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്.
രാഗിണിയോട് ഇന്നലെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ശേഷം ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇത് തെളിവ് നശിപ്പിക്കാനുള്ള നീക്കമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണസംഘം ഇന്ന് രാവിലെ ഇവരുടെ ഫ്ളാറ്റിലെത്തി കസറ്റഡിയില്‍ എടുത്തത്. രാഗിണി അറസ്റ്റിലായത് സാന്റല്‍വുഡ് സിനിമ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. കൂടുതല്‍ വമ്പന്മാരുടെ അറസ്റ്റ് അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ മയക്കുമരുന്ന് കേസില്‍ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ആര്.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥനാണ് രവിശങ്കര്‍. മയക്കുമരുന്ന് കേസില്‍ മറ്റൊരു നടിയായ സഞ്ജന ഗല്‍റാണിയേയും ബംഗളൂരു സെന്‍ട്രല്‍ ക്രൈബ്രാഞ്ച് ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: