തിരുവനന്തപുരം: സിനിമയിലേക്കുള്ള ക്ഷണം നിരസിച്ചതിന്റെ പേരില്‍ അധ്യാപികയായ സായി ശ്വേതയെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച അഭിഭാഷകന് ശ്രീജിത്ത് പെരുമനക്കെതിരെ കേസെടുത്തു. സായിയുടെ പരാതിയില്‍ വനിതാ കമ്മീഷനാണ് കേസെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് റൂറല്‍ എസ്പിയോട് വനിതാകമ്മിഷന് അധ്യക്ഷ എംസി ജോസഫൈന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സെലിബ്രെറ്റിയായ വക്കീല്‍ തനിക്കെതിരെ അപവാദപ്രചരണം നടത്തുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് അധ്യാപിക സായി ശ്വേത രംഗത്തുവന്നത്. തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. വിക്ടേഴ്സ് ചാനലിലൂടെയുള്ള ക്ലാസില്‍ മിട്ടു പൂച്ചയുടേയും തങ്കു പൂച്ചയുടേയും കഥ പറഞ്ഞ് എല്ലാവരുടെയും മനസില്‍ ഇടം നേടിയ അധ്യാപികയാണ് സായി ശ്വേത. കഴിഞ്ഞ ദിവസം സിനിമ ഓഫര്‍ ചെയ്തുകൊണ്ട് തന്നെ ശ്രീജിത്ത് അത് നിരസിച്ചപ്പോള്‍ അപമാനിക്കുകയാണ് ചെയ്തതെന്നും സായി ശ്വേത പരാതിയില്‍ പറയുന്നത്.
ഒരു സ്ത്രീയോട് അപരിചിതനായ ഒരാള്‍ ആവശ്യപ്പെടുന്നത് അതേപടി അനുസരിച്ചില്ലെങ്കില്‍ സമൂഹ മധ്യത്തില്‍ അയാള്‍ക്ക് സ്ത്രീയെ അപവാദ പ്രചാരണം നടത്തി അപമാനിക്കാം എന്ന് ചിലര്‍ ജന്മ അവകാശം പോലെ കരുതുന്നതിന്റെ ഏറ്റവും പുതിയ അനുഭവമാണിത്.
വിദ്യാസമ്പന്നരെന്ന് നമ്മള് കരുതുന്നവര്‍ പോലും ഇങ്ങിനെയാണ് സ്ത്രീകളോട് പെരുമാറുന്നത്. ആദ്യം ഞാന്‍ വല്ലാതെ തളര്‍ന്നു പോയിരുന്നു. പിന്നീട് കുടുംബവും സുഹൃത്തുക്കളും എന്നെ അറിയാവുന്ന പൊതുസമൂഹവും എനിക്ക് നല്കിയ ധൈര്യത്തിലും പിന്തുണയിലും ഈ വിഷയത്തെ നിയമപരമായി നേരിടാനാണ് ഇപ്പോള്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി പോലീസില്‍ പരാതി നല്‍കിയെന്നും അധ്യാപിക ഫേസ്ബുക്ക് പോസറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: