മോസ്കോ : ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാണെന്ന് ചൈന. റഷ്യയില്‍ വച്ചു നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രതിരോധമന്ത്രി തല ചര്‍ച്ചയ്ക്കാണ് ചൈന സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പ്രതിരോധമന്ത്രി വാങ് യിയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ചൈനയുടെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലഭിച്ചാല്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ചൈനീസ് പ്രതിരോധമന്ത്രി വാങ് യിയുമായി ചര്‍ച്ച നടത്തും. ഇന്ത്യന്‍ സേനാമേധാവികള്‍ അതിര്‍ത്തിയിലെത്തിയതിന് തൊട്ടു പിന്നാലെയാണ് ചൈന സമാധാന നീക്കം ആരംഭിച്ചത്.
അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നതിനിടെ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ലേയിലും വ്യോമസേനാ മേധാവി ആര്.കെ.എസ്. ബദൗരിയ സിക്കിമിലും അരുണാചല്‍പ്രദേശിലും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
ഇക്കഴിഞ്ഞ 29ന് രാത്രിയില്‍ പാന്ഗോങ് നിയന്ത്രണ രേഖയ്ക്ക് സമീപം ചൈന പ്രകോപനം സൃഷ്ടിച്ചതോടെ, അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തുടര്‍ന്ന് മലനിരകളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കി. പാങ്ങോങ് തടാകത്തിന്റെ വടക്കന്‍ കരയിലും കൂടുതല്‍ സൈനികരെ വിന്യസിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: