ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഏതു പ്രകോപനവും നേരിടാന്‍ ഇന്ത്യസൈന്യത്തിന് കഴിയുമെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ചൈനയും പാക്കിസ്ഥാനും അതിര്‍ത്തികളില്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. വടക്ക്-കിഴക്ക് ഭാഗത്ത് ഇന്ത്യ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇതിന് തക്കതായ ഭാഷയില്‍ മറുപടി നല്കാന് ശേഷി സൈന്യത്തിനുണ്ടെന്നും അദേഹം പറഞ്ഞു.
അതിര്‍ത്തിയിലെ ഭീഷണികളെ നേരിടാന്‍ ഇന്ത്യ കൃത്യമായ കര്‍മ്മ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആക്രമണം ഉണ്ടായാല്‍ ശക്തമായ പ്രത്യാക്രമണമുണ്ടാകുമെന്നും അദേഹം പറഞ്ഞു. ഇതിനായുള്ള അനുമതി അതിര്‍ത്തികളില്‍ നല്‍കിയിട്ടുണ്ട്. സൈന്യത്തില്‍ നയത്തില്‍ പുതിയ മാറ്റമാണിത്. പോര്‍മുഖത്ത് നില്‍ക്കുന്നവര്‍ക്ക് ഇത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അദേഹം പറഞ്ഞു. ആണവ യുദ്ധമുണ്ടായാല്‍ പോലും അതിനെ നേരിടാന്‍ സൈന്യത്തിന് കഴിയുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.
ചൈന പാക് അധീന കശ്മീരിന് വലിയ സാമ്പത്തിക പിന്തുണ നല്‍കുന്നുണ്ട്. പാകിസ്താന് സൈനിക-നയതന്ത്ര സഹായവും നല്‍കുന്നത് ചൈനയാണ്. ഇത് ഇന്ത്യയെ കൂടുതല്‍ കരുതലെടുക്കാന് പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയെയും-പാക്കിസ്ഥാനെയും ഒരേസമയം നേരിടാന്‍ ഇന്ത്യക്കാവുമെന്ന് അദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: