ഷിക്കാഗോ: മൂന്നു സംസ്ഥാനങ്ങളിൽ നിന്നും ഷിക്കാഗോ സിറ്റിയിൽ എത്തുന്നവരെ ക്വാറന്റീൻ ലിസ്റ്റിൽ ഉൾപ്പെടുത്തി. ഹവായ്, നെബ്രസ്ക്ക, നോർത്ത കരോലിനാ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഷിക്കാഗൊ സിറ്റിയിൽ എത്തുന്നവർ സെപ്റ്റംബർ 1 മുതൽ നിർബന്ധമായും സെൽഫ് ക്വാറന്റീൻ 14 ദിവസം കഴിയണമെന്ന് സിപിഡിഎച്ച് കമ്മീഷനർ ഡോ. അലിസൻ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവർക്ക് പിഴ ഇടാക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഒരാളിൽ നിന്നും ഏറ്റവും കൂടുതൽ 7000 ഡോളർ വരെ പിഴ ഈടാക്കുന്ന വകുപ്പുകളും ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അലബാമ, അർക്കൻസാസ്, കലിഫോർണിയ, ഫ്ലോറിഡാ, ജോർജിയ, ഐഡഹൊ, അയോവ, കാൻസസ്, ലൂസിയാന, മിസിസിപ്പി, മിസൗറി, നവേഡ, നോർത്ത് ഡക്കോട്ട, ഒക്കലഹോമ, സൗത്ത് കരോലിനാ, സൗത്ത് ഡെക്കോട്ടാ, ടെന്നിസിസ്സി, ടെക്സസ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ നേരത്തെ തന്നെ ക്വാറന്റീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ആഴ്ചയേക്കാൾ ഒരു ശതമാനം കോവിഡ് 19 കേസുകൾ വർധിച്ചതാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് സിറ്റിയെ പ്രേരിപ്പിച്ചത്. ഭൂരിപക്ഷം പുതിയ കേസുകളും യുവാക്കൾക്കിടയിലാണ് കാണുന്നത്. പൂൾപാർട്ടി ഉൾപ്പെടെ കൂട്ടം കൂടുന്നതാണ് കാരണമായി ചൂണ്ടികാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: