തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കുന്നത്തുകാല്‍ തട്ടിട്ടമ്പലം സ്വദേശി അനുവിനും കുടുംബത്തിനുമെതിരെ സിപിഎം സൈബര്‍ ആക്രമണം. അനുവിന്റെ മരണത്തില്‍ മനംനൊന്തു കഴിയുന്ന വീട്ടുകാരെ നവമാധ്യമങ്ങളിലൂടെ വീണ്ടും ദ്രോഹിക്കുകയാണ് സിപിഎം സൈബര്‍ സഖാക്കള്‍. ദേശാഭിമാനി ലേഖകനും സിപിഎം കാട്ടാക്കട ഏര്യാ ഭാരവാഹിയുമായ പി.എസ്. പ്രഷീദ് അനുവിനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് സിപിഎം അനുകൂല ഓണ്‍ലൈന്‍ ചാനല്‍ വാര്‍ത്തയുമാക്കി.
നവമാധ്യമങ്ങളിലൂടെ മോശമായി പ്രതികരിക്കുന്നവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അനുവിന്റെ കുടുംബം. പിഎസ്സിയെയും, ഇടതു സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സഖാക്കള്‍ സൈബര്‍ ആക്രമണം നടത്തുന്നത്. സര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെ ഉയര്‍ന്ന ജനരോഷത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വഴിതിരിച്ചുവിടാനുള്ള തന്ത്രമാണ് സൈബര്‍ ആക്രമണത്തിന് പിന്നിലുള്ളത്.
പിഎസ്സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തിയ പിണറായി സര്‍ക്കാരിന്റെ കഴിവുകേട് മറച്ചുവയ്ക്കുന്നതിനാണ് നവമാധ്യമങ്ങളിലൂടെ അനുവിനെയും കുടുംബത്തെയും സൈബര്‍ സഖാക്കള്‍ അപകീര്‍ത്തിപ്പെടുത്തുന്നത്. ഇതിന് പിണറായി സര്‍ക്കാരിനെ വെള്ളപൂശാന്‍ ചുംബന സമര നായികയും ദുര്നടത്തത്തിന് അറസ്റ്റിലായ രശ്മി നായര്‍ അനു മരണപ്പെട്ട ദിവസം തന്നെ വളരെ മോശമായ രീതിയിലാണ് നവമാധ്യമത്തിലൂടെ പ്രതികരിച്ചത്.
വളരെ മോശമായ രീതിയില്‍ നവമാധ്യമങ്ങളിലൂടെയുള്ള പ്രതികരണം വീട്ടുകാരെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. ഇതെല്ലാം സിപിഎം നേതൃത്വം അറിഞ്ഞാണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പാര്‍ട്ടി അണികള്‍ക്ക് നല്കിയ ഓഡിയോ സന്ദേശം. ഇതിനെല്ലാം പുറമെ അനുവിന്റെ വീടിനുനേരെ കഴിഞ്ഞ ദിവസം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയും ചെയ്തു.
മകനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന അനുവിന്റെ അച്ഛനെയും അമ്മയേയും 90 വയസായ മുത്തശിയുടെയും സഹോദരന്റെയും ദുഃഖം മനസിലാക്കാതെ തങ്ങളുടെ സര്‍ക്കാരിന്റെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കാനാണ് സിപിഎം സൈബര്‍ സഖാക്കളുടെ പാഴ്ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: