ന്യൂദല്‍ഹി:കൊറോണ വ്യാപനത്തില്‍ കേരളത്തിലെ സ്ഥിതി ആശങ്കാകരമെന്ന് കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്. രോഗബാധിതരുടെ പ്രതിദിന വര്‍ദ്ധനയില്‍ ഇപ്പോള്‍ കേരളമാണ് മുന്നിലെന്നും 4.30 ശതമാനമാണ് ഇവിടത്തെ രോഗ വ്യാപന നിരക്കെന്നും, അണ്‍ലോക്ക് 4 ന്റെ ഭാഗമായി കേന്ദ്രം നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പരിശാധനയില്‍ രോഗമുണ്ടെന്ന് കണ്ടെത്തുന്നവരുടെ (പോസിറ്റീവാകുന്നവര്‍) എണ്ണത്തില്‍ കേരളം രാജ്യത്ത് രണ്ടാമതാണ്. വലിയ തോതില്‍ രോഗബാധയുണ്ടായ മഹാരാഷ്ട്ര മാത്രമാണ് കേരളത്തിന് മുന്പിലുള്ളത്. കേരളത്തില്‍ പോസിറ്റീവാകുന്നവരുടെ നിരക്ക് 17.80 ശതമാനമാണ്. കേരളം അടക്കം 15 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം ആശങ്കാകരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പരിശോധനയില്‍ കേരളമാണ് ഏറ്റവും പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ പരിശോധന നിരക്ക് 6.23 ശതമാനം മാത്രമാണ്. ആഗസ്ത് 13 മുതല്‍ 19വരെ രാജ്യമൊട്ടാകെ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: