ന്യൂദല്‍ഹി: വസ്ത്ര നിര്‍മ്മാണ ഉത്പാദന മേഖലയില്‍ ജപ്പാനുമായി കൂടുതല്‍ കൈകോര്‍ത്ത് ഇന്ത്യ. ജപ്പാന് വിപണിയില്‍ എത്തുന്ന ഇന്ത്യന്‍ തുണിത്തരങ്ങളുടെ ഗുണ നിലവാരം ഉറപ്പു വരുത്താന്‍ ഇന്ത്യന്‍ ടെക്സ്റ്റൈല്‍സ് കമ്മിറ്റിയും ജപ്പാനിലെ നിസ്സെന്‍കെന്‍ ക്വാളിറ്റി ഇവാലുവേഷന്‍ സെന്ററും സംയുക്തമായി സഹകരിക്കും. ഇതു സംബന്ധിച്ച് ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
ധാരണ പ്രകാരം ജപ്പാന് നിസ്സെന്‍കെന്‍ ക്വാളിറ്റി ഇവാലുവേഷന്‍ സെന്ററിന്റെ ഇന്ത്യയിലെ പങ്കാളിയായി ടെക്സ്റ്റൈല്‍ കമ്മിറ്റിയെ അംഗീകരിക്കും. കൂടാതെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മാ പരിശോധന നടത്തുന്നത് പരസ്പരം സഹകരിച്ചായിരിക്കും. വസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് ആഭ്യന്തര വിപണിയില്‍ ആവശ്യമായി വരുന്ന സാങ്കേതിക പരിശോധനകള്‍ക്ക് പരസ്പര സഹകരണം സഹായകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: